മുംബൈ: നവാസുദ്ദീൻ സിദ്ദിഖി നായകനാകുന്ന ‘ബോലി ചൂഡിയ’ എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് നടി തമന്ന ഭാട്ടിയ. ഇപ്പോൾ നിങ്ങൾ ഏത് തരത്തിലുള്ള അഭിനേത്രിയാണ് എന്നതാണ് സിനിമയിൽ പ്രധാനം അല്ലാതെ പുറം മോടിയല്ലെന്ന് തമന്ന പറയുന്നു. മുമ്പ് ഒരു അഭിനേത്രി അല്ലെങ്കിൽ കഥാപാത്രത്തിന്റെ പുറം മോടിയിലോ ഭംഗിയിലോ ആണ് പ്രേക്ഷകർ ശ്രദ്ധിക്കുന്നതെന്നും എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നും താരം പറയുന്നു.
നിങ്ങൾ ഏതു തരം അഭിനേത്രിയാണ്, ആ കഥാപാത്രം നിങ്ങൾക്ക് യോജിക്കുന്നുണ്ടോ എന്നതാണ് പ്രേക്ഷകർ നോക്കുന്നത്. അല്ലാതെ നായകന്റെയോ, നായികയുടെയോ രൂപത്തെയല്ല. ഇത് വഴി ജീവിതവുമായി ചേർന്ന് നിൽക്കുന്നതും, അവിശ്വനീയവുമായ സിനിമകൾ ചെയ്യാൻ കഴിയും എന്നും തമന്ന പറയുന്നു.
Read Also:- ഇനി കോവിഡ് ടോൾ പ്ലാസയിൽ പടരുകയില്ലെന്നുണ്ടോ: ഒമർ ലുലു
ഷമാസ് സിദ്ദിഖി സംവിധാനം ചെയ്യുന്ന ‘ബോലി ചൂഡിയ’ ഒരു വള കച്ചവടക്കാരന്റെയും ഗ്രാമീണ പെൺകുട്ടിയുടെയും പ്രണയമാണ് സിനിമ പറയുന്നത്. നവാസുദ്ദീൻ സിദ്ദിഖിയാണ് സിനിമയിലേക്ക് തന്നെ ആകർഷിച്ചതെന്ന് തമന്ന പറയുന്നു. അദ്ദേഹം വളരെ ലളിതനായ ഒരു വ്യക്തിയാണ്. വളരെ നന്നായി അഭിനയിക്കുന്നവർക്കൊപ്പം സിനിമ ചെയ്യുന്നത് നല്ലൊരു അനുഭവമാണെന്നും തമന്ന പറയുന്നു.
Post Your Comments