തിരുവനന്തപുരം : നടൻ രാജൻ പി. ദേവിന്റെ മകൻ ഭാര്യ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ടു അറസ്റ്റിൽ ആയിരിക്കുകയാണ്. ഉണ്ണിയും അമ്മയും ചേർന്ന് നടത്തിയ പീഡനത്തെ തുടർന്നാണ് പ്രിയങ്ക ആത്മഹത്യ ചെയ്തതെന്ന് പ്രിയങ്കയുടെ വീട്ടുകാർ ആരോപിച്ചു. എന്നാൽ ഉണ്ണി നിരപരാധിയാണെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഇപ്പോഴിതാ ഉണ്ണിയ്ക്കും അമ്മ ശാന്തമ്മയ്ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി നിർമാതാവ് ശാന്തിവിള ദിനേശ്.
ജീവിച്ചുതുടങ്ങിയ പെൺകുട്ടിയെ അകാലത്തിൽ തൂങ്ങിമരിക്കാൻ വിട്ടുകൊടുത്ത ദ്രോഹികളാണ് ഉണ്ണിയും അവരുടെ അമ്മ ശാന്തമ്മയുമെന്ന് ശാന്തിവിള ദിനേശ് വിമർശിച്ചു. ഉണ്ണിയ്ക്കു പിന്നാലെ കേസിൽ ശാന്തമ്മയും കുടുങ്ങുമെന്നും രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായാൽ അതിനെതിരെ സമരം ചെയ്യാൻ താൻ മുന്നിൽ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
read also: ‘മമ്മൂക്കയ്ക്ക് പിന്നാലെ ലാലേട്ടനും’: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളിൽ പ്രതികരിച്ച് മോഹൻലാൽ
‘രാജേട്ടനുമായി നല്ല ബന്ധംകാത്തുസൂക്ഷിച്ചിരുന്ന ആളാണ് ഞാൻ. അദ്ദേഹത്തിന്റെ കാട്ടുകുതിര എന്ന നാടകം നേരിട്ടു കണ്ടിട്ടുണ്ട്. ജീവിതത്തെ ആഘോഷമാക്കിയ നടനാണ് രാജൻ പി. ദേവ്. അത്ര ഹൃദയബന്ധമുള്ള രാജേട്ടന്റെ കുടുംബം കാട്ടിക്കൂട്ടുന്ന വിക്രിയകളും ആ പേര് മോശമാക്കാൻ ആ കുടുംബം കാണിക്കുന്ന കൊള്ളരുതായ്മകളും കാണുമ്പോൾ ദൗർഭാഗ്യം എന്നേ പറയാൻ പറ്റൂ. രാജേട്ടന്റെ മകൻ ഉണ്ണി ഒരു വിവാഹം കഴിച്ചു. പ്രിയങ്ക എന്നൊരു പാവം കുട്ടിയെ. ഒരു കുഞ്ഞുപോലും ആകുന്നതിനു മുമ്പ് അത് സഹികെട്ട് ആത്മഹത്യ ചെയ്തു. ആ കുട്ടിയുടെ അമ്മയും സഹോദരനും പറയുന്ന കഥ കേട്ടാൽ സങ്കടം തോന്നും. എങ്ങനെയെങ്കിലും ജീവിതം പച്ചപിടിക്കണമെന്ന ആഗ്രഹിച്ചാണ് അവൾ അവിടെ വന്നത്. ആ കുട്ടിയെ നിഷ്കരുണം സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി പീഡിപ്പിച്ചു. തല്ലിച്ചതച്ചു. ഈ കേസിൽ ഉണ്ണി ഇപ്പോൾ അകത്താണ്.’- ശാന്തിവിള ദിനേശ് പറഞ്ഞു
read also: സോഷ്യൽ മീഡിയയിൽ തരംഗമായി എ.ആര്. റഹ്മാന്റെ മാസ്ക്: വില കേട്ടാൽ ഞെട്ടും
‘ശാന്തമ്മ എന്ന ഉണ്ണിയുടെ അമ്മ കൂടി പ്രതിപ്പട്ടികയിൽ നിൽക്കുന്നു. പൈസ കാണുമ്പോൾ കണ്ണ് മഞ്ഞളിക്കുന്ന ദുരന്തമാണ് അവർ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ആ ചെറുക്കൻ ജയിലിൽ കിടക്കുന്നു. അവനെപ്പറ്റി നാട്ടുകാർ പലതും പറയുന്നുണ്ട്. ഇവര് കുടുംബമായി അങ്കമാലിയിലാണ് ഇപ്പോൾ താമസിക്കുന്നത്.
‘ശാന്തമ്മ ചേച്ചി, നിങ്ങൾക്കും ഒരു മകളുണ്ടെന്ന് ആലോചിക്കണമായിരുന്നു. ഇത് ക്രൂരമായിപ്പോയി. ഇതിന് അനുഭവിക്കുക തന്നെ ചെയ്യും. എന്താണ് ആ കുട്ടി ചെയ്ത കുറ്റം. 35 പവന്റെ സ്വർണം കൊടുത്തു, പിന്നീട് മൂന്ന് ലക്ഷം രൂപ കൊടുത്തു. താമസിക്കുന്ന വീട്ടിൽ ടിവി മേടിക്കാൻ ഭാര്യ വീട്ടിൽ പോയി വാശിപിടിച്ചു. നാണമില്ലേ ഇവർക്ക്. പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്കില് നിങ്ങൾക്കു രക്ഷപ്പെടാനാകില്ല. ഇവർക്കു ശിക്ഷ കിട്ടിയേ തീരൂ. ഇങ്ങനെയുള്ളവരെ വെറുതെ വിടരുത്. ജീവിച്ചുതുടങ്ങിയ പെൺകുട്ടിയെ അകാലത്തിൽ തൂങ്ങിമരിക്കാൻ വിട്ടുകൊടുത്ത ദ്രോഹികളാണ് ഇവർ. ശാന്തമ്മയുടെ മരുമകന് രാഷ്ട്രീയപിൻബലം ഉണ്ടെന്നു കേൾക്കുന്നു. ഈ കേസിൽ അട്ടിമറികൾ ഉണ്ടായാൽ അതിനെതിരെ സമരം ചെയ്യാൻ ഞാൻ തന്നെ മുന്നിലുണ്ടാകും.’–ശാന്തിവിള ദിനേശ് പറഞ്ഞു.
Post Your Comments