കൊച്ചി: ലോക്ക്ഡൗൺ കാലത്തും സർക്കാരിനോട് ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് സംവിധാകൻ ഒമർ ലുലു. ടോൾ പിരിക്കാൻ വേണ്ടി നല്ല തിരിക്കുണ്ടാവുന്നു. അവിടെ കോവിഡ് പകരാൻ സാധ്യതയില്ലേ എന്നും സംവിധാകൻ ചോദിക്കുന്നു. തന്റെ ഒഫീഷ്യൽ ഫേസ്ബുക്കിലൂടെയാണ് ഒമർ ഇക്കാര്യം സൂചിപ്പിച്ചത്.
‘ലോക്ക്ഡൗൺ കാലത്ത് എങ്കിലും റോഡിലുള്ള ടോൾ പിരിവ് ഒഴിവാക്കാൻ സർക്കാർ ഇടപ്പെടുക. ടോൾ പിരിക്കാൻ വേണ്ടി നിർത്തുന്നത് മൂലം ഇടക്ക് നല്ല തിരക്കുണ്ട്. ഇനി കോവിഡ് ടോൾ പ്ലാസയിൽ പടരുകയില്ലെന്നുണ്ടോ’. ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.
Read Also:- മറ്റുള്ളവരെ ഞാന്‍ ശ്രദ്ധിക്കുമ്പോള്‍ അവര്‍ക്ക് ദേഷ്യം തോന്നുന്ന വിധം ശ്രദ്ധിച്ചു നില്ക്കും: ലാൽ ജോസ്
അതേസമയം, അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് എഴുതിയ അവസാന തിരക്കഥ സിനിമയാക്കാനുള്ള പണിപ്പുരയിലാണ് ഒമർ ലുലു. ബാബു ആന്റണി നായകനായി എത്തുന്ന പവർസ്റ്റാർ എന്ന ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിൽ ഇരിക്കവെയാണ് ഹിറ്റുകളുടെ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് മരണപ്പെടുന്നത്.
Post Your Comments