സിനിമ ചെയ്യും മുന്‍പേ പരസ്യ ചിത്രീകരണ മേഖലയില്‍ സംവിധായകനെന്ന നിലയില്‍ എക്സിപീരിയന്‍സ് ഉണ്ടാക്കിയെടുത്ത താരമാണ് ജിസ് ജോയ്. താന്‍ ഏറെ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചു ചെയ്ത ഒരു പരസ്യ ചിത്രീകരണത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് ജിസ് ജോയ്.
ജിസ് ജോയുടെ വാക്കുകള്‍
“സിനിമ ചെയ്യുന്നതിനേക്കാള്‍ എനിക്ക് ചില സമയങ്ങളില്‍ പരസ്യം ചെയ്യുമ്പോള്‍ ടെന്‍ഷന്‍ ആകാറുണ്ട്. അടുത്തിടെ മഞ്ജു വാര്യരെ വച്ചൊരു പരസ്യം ചെയ്തതിന്റെ തലേന്ന് ഞാന്‍ ഉറങ്ങിയിട്ടില്ല. വലിയ ക്യാന്‍വാസില്‍ ചെയ്യേണ്ട പരസ്യമായിരുന്നു അത്. മഞ്ജു വാര്യര്‍ സെറ്റില്‍ വന്നപ്പോള്‍ ‘ഇത് ഞാന്‍ ചെയ്യുന്ന പരസ്യം തന്നെയാണോ’? എന്ന രീതിയില്‍ അത്ഭുതപ്പെട്ടിരുന്നു. പരസ്യത്തിന്റെ ഒരു പ്രധാന പ്രശ്നം എന്തെന്നാല്‍ അത് അടുത്ത ദിവസം റീഷൂട്ട് ചെയ്യാന്‍ പറ്റില്ല. ഒറ്റ ദിവസം കൊണ്ട് തന്നെ ചെയ്തു തീര്‍ക്കണം. സിനിമ അങ്ങനെയല്ലല്ലോ!. അപ്പോള്‍ അതിന്റേതായ പ്രഷര്‍ വരും. മഞ്ജുവുമൊത്തുള്ള പരസ്യം ചെയ്യുന്നതിന്റെ തലേന്ന് ഉറക്കം വരാതിരുന്നത് കൊണ്ട് ഞാന്‍ പാതിരാത്രിയില്‍ കുത്തിയിരുന്നു ‘ഇന്‍ഹരിഹര്‍ നഗര്‍’ എന്ന സിനിമ കണ്ടു, ശേഷം കുറച്ചു നേരം കിടന്നു ഉറങ്ങിയിട്ടാണ് ഞാന്‍ അതിന്റെ സെറ്റിലേക്ക് പോകുന്നത്. അത്രത്തോളം മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ജോലിയാണ് പരസ്യ ചിത്രീകരണം”. ജിസ് ജോയ് പറയുന്നു.
Post Your Comments