കൊച്ചി: ‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് രജീഷ വിജയന്‍. എന്നാൽ താരത്തിന് കൂടുതല്‍ ജനപ്രീതി നേടിയെടുത്തത് ‘ജൂണ്‍’ എന്ന സിനിമയിലൂടെയായിരുന്നു. ‘ജൂണ്‍’ എന്ന ടൈറ്റില്‍ ക്യാരക്ടറില്‍ നിറഞ്ഞു നിന്ന രജീഷയുടെ പ്രകടനം തന്നെയായിരുന്നു ചിത്രത്തിന് മികച്ചൊരു വാണിജ്യ വിജയം സമ്മാനിച്ചത്. തന്റെ കരിയറിലെ ഏറ്റവും മികച്ച വിജയ ചിത്രമായ സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് രജീഷ വിജയന്‍.
ജൂണ്‍ എന്ന സിനിമ എന്റെയടുത്ത് വരും മുന്‍പേ മറ്റൊരു നായികയോട് പറഞ്ഞ സിനിമയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് രജീഷ വിജയന്‍. പക്ഷേ അവര്‍ സ്ക്രിപ്റ്റ് കേള്‍ക്കുകയോ, അണിയറപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. ആ സിനിമയിൽ തന്റെ അച്ഛന്‍ റോള്‍ കിട്ടാന്‍ വളരെ എളുപ്പമായിരുന്നു. ജോജു ചേട്ടന്‍ തന്നെയായിരുന്നു സംവിധായകൻ അഹമ്മദ് കബീറിന്റെ മനസ്സില്‍ ഉണ്ടായിരുന്നതെന്ന് രജീഷ പറയുന്നു.
Read Also:- ആ താരമാണ് സിനിമയിലേക്ക് തന്നെ ആകർഷിച്ചതെന്ന് തമന്ന
പക്ഷേ അമ്മ കഥാപാത്രം ആരും ചെയ്യുമെന്ന ആശയ കുഴപ്പമുണ്ടായി. അതിനായി കുറേ ചര്‍ച്ചകള്‍ നടന്നു, ഒരു ന്യൂ ഫേസ് ആകരുതെന്നും, എന്നാല്‍ ഇപ്പോള്‍ സിനിമ ഫീല്‍ഡില്‍ നില്‍ക്കുന്ന വളരെ സുപരിചതയായ നടി ആകരുതെന്നും ഉണ്ടായിരുന്നു. എന്തായാലും തന്റെ അമ്മ കഥാപാത്രമാകാന്‍ യോജിച്ച ആളിനെ തന്നെ കിട്ടിയെന്നും. ‘സത്യം ശിവം സുന്ദരം’ എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബോന്റെ നായികയായി അഭിനയിച്ച അശ്വതിയാണ് തന്റെ അമ്മയായി അഭിനയിച്ചതെന്നും രജീഷ പറയുന്നു.
Post Your Comments