GeneralLatest NewsMollywoodNEWS

കളി ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍ അയ്യോ എന്ന നിലയിലേക്ക് കാര്യങ്ങൾ പോവും: കോണ്‍ഗ്രസിനെക്കുറിച്ച് ധര്‍മ്മജന്‍ പറയുന്നു

കുതികാല്‍ വെട്ട്, ഗ്രൂപ്പിസം ഇല്ലാത്ത കോണ്‍ഗ്രസ് അതാണ് സ്വപ്നം

കൊച്ചി : നിയമസഭ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരി മണ്ഡലത്തില്‍ യുഡിഎഫിനായി മത്‌സര രംഗത്തുണ്ടായിരുന്നത് മലയാളികളുടെ പ്രിയ നടൻ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയായിരുന്നു. ഫല പ്രഖ്യാപനത്തിനു ശേഷം യുഡിഎഫ് നേതാക്കള്‍ക്ക് എതിരെ വിമർശനവുമായി ധര്‍മ്മജന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് നടന്‍.

read also:എന്റെ പെങ്ങൾ ഒരു മുഴം കയറിൽ തൂങ്ങി ആടുന്നത് ഞാൻ കണ്ടു: വേദനയോടെ സൂര്യ പറയുന്നു

ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന കെ സുധാകരനും അധ്വാനികളായ നേതാക്കന്മാരാണെന്നും പാര്‍ട്ടിയോട് താല്‍പര്യമുള്ള ഈ രണ്ട് പേരും വരുമ്പോള്‍ മാറ്റം ഉണ്ടാകുമെന്നും ധർമ്മജൻ പറയുന്നു.

‘കുതികാല്‍ വെട്ട്, ഗ്രൂപ്പിസം ഇല്ലാത്ത കോണ്‍ഗ്രസ് അതാണ് സ്വപ്നം. ഗ്രൂപ്പുകള്‍കൊണ്ട് നേട്ടം ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഗ്രൂപ്പുകള്‍ ഇപ്പോള്‍ നേട്ടമല്ല കോട്ടമാണ്. ഇപ്പോള്‍ ഉള്ള അവസ്ഥയില്‍ എല്ലാവര്‍ക്കും പ്രശ്‌നമാകും. എയും ഐയും കളി ഇനിയും തുടര്‍ന്നാല്‍ ഇനി അയ്യോ എന്ന നിലയിലേക്ക് പോവുമെന്നും’ ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു .

shortlink

Related Articles

Post Your Comments


Back to top button