മോഹന്‍ലാല്‍ – മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍ താരങ്ങളെ നടനായി തന്നെ തന്റെ സിനിമകളില്‍ മാറ്റിമാറ്റി പരീക്ഷിച്ച സംവിധായകനാണ് ബ്ലെസ്സി. മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയും അഭിനയ ജീവിതത്തില്‍ ഏറ്റവും മികച്ച പത്ത് സിനിമകളുടെ ലിസ്റ്റില്‍ ബ്ലെസ്സി ചിത്രങ്ങള്‍ ഉണ്ടാകും എന്നത് തന്നെയാണ് അദ്ദേഹം ചെയ്ത സിനിമകളുടെ ക്രാഫ്റ്റ്. മമ്മൂട്ടിക്ക് ‘കാഴ്ച’യും മോഹന്‍ലാലിനു ‘തന്മാത്ര’യും സമ്മാനിച്ച ബ്ലെസ്സി തന്റെ ക്ലാസിക് സിനിമയുടെ ഓര്‍മ്മകള്‍ വീണ്ടും പങ്കുവയ്ക്കുകയാണ്.
ബ്ലെസ്സിയുടെ വാക്കുകള്‍
വീണ്ടും ചെയ്താല്‍ ഇനിയും നന്നാകുമായിരുന്നു എന്ന് തോന്നിയ സിനിമയാണ് ‘കാഴ്ച’യും, ‘ഭ്രമര’വുമൊക്കെ. അങ്ങനെ തന്നെയാണ് എല്ലാ സിനിമകളും. ‘പ്രണയം’ എന്ന സിനിമയുടെ കഥ ഞാന്‍ ലാലേട്ടനോട് പറയുമ്പോള്‍ അദ്ദേഹം പറഞ്ഞത് ഇത് നമുക്ക് ഇംഗ്ലണ്ടില്‍ ചിത്രീകരിക്കാമെന്നാണ്. ആ സിനിമയുടെ വിഷ്വല്‍ സാധ്യത അത്രത്തോളം വലുതായിരുന്നു. ‘ഭ്രമരം’ പോലെയൊരു സിനിമയ്ക്ക് മലയാളി പ്രേക്ഷകര്‍ക്ക് പുറമേ മറ്റു ഓഡിയന്‍സിനിടയിലും നന്നായി റീച്ച് കിട്ടാന്‍ സാധ്യതയുള്ള സിനിമയായിരുന്നു. പക്ഷേ അതൊന്നും കൂടുതല്‍ രീതിയില്‍ വ്യാപിക്കാന്‍ സാധിച്ചില്ല. ഇന്നാണെങ്കില്‍ അതിനുള്ള സാധ്യതകള്‍ ഏറെയുണ്ട്”. ബ്ലെസ്സി പറയുന്നു
Post Your Comments