
കൊച്ചി: മോഹൻലാൽ അവതാരകനായി വരുന്ന ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ. മണിക്കുട്ടനുമായുള്ള ബന്ധത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ധാരാളം വിമർശനം നേരിട്ടിരുന്നു. സൈബർ ആക്രമണം രൂക്ഷമായതിന് പിന്നാലെ കുറച്ചു ദിവസം സോഷ്യൽ മീഡിയയിൽ നിന്ന് സൂര്യ വിട്ടു നിന്നിരുന്നു. തിരിച്ചു വീണ്ടും സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ് താരം. കഴിഞ്ഞ ദിവസം സൂര്യ പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്
മനസ്സിൽ തോന്നിയത് കുത്തിക്കുറിക്കുകയാണെന്നു പറയുന്ന പോസ്റ്റിൽ സൈബർ അറ്റാക്ക് നടത്തുന്നവർ ഓർക്കുക അവർക്കും ഒരു കുടുംബം ഉണ്ടെന്ന്, അവരുടെ അമ്മയും പെങ്ങളും പെൺമക്കളും ഈ സമൂഹത്തിൽ തന്നെയാണ് ജീവിക്കുന്നതെന്നും സൂര്യ പറയുന്നു
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ
”frustrated cyber workers ഒരു അവലോകനം
അച്ഛനും അമ്മയും നല്ലത് പഠിപ്പിച്ചില്ല
പഠിപ്പിക്കാൻ ശ്രമിച്ചത് ഞാൻ കേട്ടതുമില്ല
കഴിച്ച ഭക്ഷണം എല്ലിൽ കുത്തി തുടങ്ങിയപ്പോൾ ചുമ്മാ ഞാനും മറ്റുള്ളോരെ കുത്തി നോവിക്കാൻ തുടങ്ങി
എന്നെ പോലെ കൊറേ പേരുണ്ടെന്ന് കണ്ടത് എന്റെ കമന്റ് കൊറേ പേര് വന്നു ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോൾ ആണ്. പിന്നെ എനിയ്ക്ക് അത് അതൊരു ഹരം ആയി.
തലങ്ങും വിലങ്ങും എല്ലവരെയും ഉപദ്രവിച്ച് രസം കണ്ടത്തി.ഓരോ തലങ്ങളിലേക്ക് സഞ്ചരിച്ചപ്പോൾ ഈ ഒരു കാര്യത്തിന് പൈസ വരെ ഉണ്ടാക്കാമെന്ന് മനസ്സിലായി. പിന്നെ കൂലിക്കായി എല്ലാവരെയും ചീത്ത വിളിക്കൽ . മനസ്സിന് എന്താ സുഖം ഇതെല്ലം കഴിഞ്ഞ് കിടന്നുറങ്ങുബോൾ. പക്ഷെ ഞാൻ അറിഞ്ഞില്ല എന്നെ പോലെ മറ്റൊരുത്തൻ എന്റെ പെങ്ങളുടെ മാനം വെച്ചിട്ട് അവൾക്ക് എതിരെ സൈബർ അറ്റാക്ക് നടത്താൻ തുടങ്ങുകയായിരുന്നു എന്ന്. അറിഞ്ഞപ്പോയെക്ക് എല്ലാം കൈവിട്ട് പോയി. എന്റെ പെങ്ങൾ ഒരു മുഴം കയറിൽ തൂങ്ങി ആടുന്നത് ഞാൻ കണ്ടു . ഞാൻ മൂലം ജീവിതം നശിച്ച കൊറേ പേർ ആ സമയം എന്നെ നോക്കി പല്ലിളിക്കുന്നുണ്ടായിരുന്നു.”
സൂര്യ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന അഭിപ്രായമാണ് കൂടുതൽ പേരും പങ്കുവയ്ക്കുന്നത്.
Post Your Comments