
മുംബൈ: ബോളിവുഡ് താരം ആമിർ ഖാന്റെ മകനായ ജുനൈദ് ഖാനും സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. സിദ്ധാർഥ് മൽഹോത്ര സംവിധാനം ചെയ്യുന്ന ‘മഹാരാജ’ യാണ് താരപുത്രന്റെ ആദ്യ ചിത്രം. ശാലിനി പാണ്ഡെ, ശർവാരി സിംഗ്, ജയദീപ് ആഹ്ലാവത് തുടങ്ങിയ താരങ്ങളും ജുനൈദിനൊപ്പം ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
യാഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രം 1862 ലെ പ്രസിദ്ധമായ മഹാരാജ ലിബെൽ കേസ് അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. ഭക്ത സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത മത പുരോഹിതൻ വാർത്ത പുറത്തു കൊണ്ടുവന്നതിന് പത്രത്തിനെതിരെ കേസ് കൊടുത്ത സംഭവമാണ് മഹാരാജ ലിബെൽ കേസ്.
കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ സിനിമയുടെ ചിത്രീകരണം കർശന മാനദണ്ഡങ്ങളോടെ പുനരാരംഭിച്ചു. ചുരുങ്ങിയ ആളുകളെ മാത്രമേ ലൊക്കേഷനിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്ന സിനിമാ പ്രവർത്തകരുടെ നിലപാടിനെ തുടർന്ന് സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾ, 25 ജൂനിയർ ആർട്ടിസ്റ്റുകൾ, എന്നിങ്ങനെ അണിയറ പ്രവർത്തകർ എന്നിവർ മാത്രമാണ് ലൊക്കേഷനിൽ എത്തുക.
Post Your Comments