BollywoodGeneralLatest NewsNEWSSocial Media

‘ഫാമിലി മാൻ 2 ‘വിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തം : ആമസോൺ ബഹിഷ്കരിക്കുമെന്ന് തമിഴ് സംഘടനകള്‍

ചിത്രീകരണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രതമിഴ് സംഘടകള്‍ തമിഴ്നാട് മുഖ്യമന്ത്രിയെ സമീപിച്ചു

ചെന്നൈ: ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത വെബ് സീരീസ് ഫാമിലി മാൻ 2 നെതിരെ തമിഴ് നാട്ടിൽ വ്യാപക പ്രതിഷേധം. ചിത്രം തമിഴ് ജനതയെ അപമാനിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. ആമസോണ്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്ന മുന്നറിയിപ്പുമായി തമിഴ് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ചിത്രീകരണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തീവ്രതമിഴ് സംഘടകള്‍ തമിഴ്നാട് മുഖ്യമന്ത്രിയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്.

രാജ് ആന്റ് ഡികെ സംവിധാനം ചെയ്ത സീരിസ് ഈ മാസം മൂന്നിനാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ശ്രീലങ്കന്‍ ആഭ്യന്തര സംഘര്‍ഷം വിഷയമാക്കിയാണ് വെബ് സിരീസ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ സാമന്തയുടെ കഥാപാത്രമാണ് വിമർശനത്തിനിടയാക്കിയിരിക്കുന്നത്. ചിത്രത്തിൽ ശ്രീലങ്കന്‍ തമിഴ്‌പോരാളിയായ രാജി എന്ന കഥാപാത്രത്തെ സാമന്തയാണ് അവതരിപ്പിക്കുന്നത്. മനോജ് ബാജ്‌പേയി പ്രിയാമണി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

അതേസമയം വിഷയത്തില്‍ മൗനം പാലിക്കണമെന്നാണ് സാമന്ത അടക്കമുള്ള താരങ്ങളോട് ആമസോണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button