Film ArticlesGeneralLatest NewsMollywoodNEWS

മലയാള സിനിമയിൽ ആഘോഷിക്കപ്പെട്ട ‘അവിഹിത’ ബന്ധങ്ങൾ

ലൈംഗികതയെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ പോലും മലയാളി ഭയക്കുന്നു

മലയാള സിനിമ വളർച്ചയുടെ തൊണ്ണൂറു വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. ആരംഭകാലം മുതൽ കുടുംബ പ്രണയ ബന്ധങ്ങളുടെ വിഭിന്ന ഭാവങ്ങൾ മലയാള സിനിമ അടയാളപ്പെടുത്തിയിട്ടുണ്ട്. സാമൂഹികവും സദാചാരപരവുമായ കാഴ്ചകൾ സിനിമയേയും അടക്കി ഭരിക്കുന്നു. ലൈംഗികത പാപമാണെന്ന ചിന്താഗതിയും അത് വളർത്തിയെടുത്ത സദാചാര ബോധവുമാണ് ഇന്നും മലയാളി സമൂഹത്തിൽ ഏറെയും നിലനിൽക്കുന്നത്.

ഗോത്രസമൂഹത്തിന്റെ വേരുകളിൽ അന്വേഷണം നടത്തുമ്പോൾ ആനന്ദത്തിന്റെയും പ്രത്യുത്പാദനത്തിന്റെയും ഭാഗമായിരുന്നു ലൈംഗികത എന്ന് കണ്ടെത്താം. എന്നാൽ ലൈംഗികതയെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ പോലും മലയാളി ഭയക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വളരെ ചുരുങ്ങിയ ഒരു ശതമാനം പേരിൽ മാത്രമാണ് ലൈംഗികതയെക്കുറിച്ചുള്ള ചിന്താഗതിയിൽ മാറ്റം ഉണ്ടായത്. ആണത്തത്തിന്റെ പൂർണ രൂപമായി മലയാളികൾ അംഗീകരിച്ച നായക സങ്കല്പങ്ങളിൽ ഒന്നാണ് ജയൻ. പൗരുഷത്തിന്റെ അടയാളപ്പെടുത്തലുകൾ ആരംഭിക്കുന്ന കാലം മുതൽ മലയാള സിനിമ ഒളിഞ്ഞും തെളിഞ്ഞും ലൈംഗികതയെയും അടയാളപ്പെടുത്തി.

read also: ബിഗ്ബോസ് ഫൈനൽസ് ഇത്തവണയും ഇല്ലേ ? പ്രേക്ഷകരെ വിഢികളാക്കുകയാണോ എന്ന് സോഷ്യൽ മീഡിയ !

സമൂഹത്തിനു ഹിതമല്ലാത്ത കാര്യങ്ങളാണ് അവിഹിതമെന്നു ചാർത്തപ്പെടുന്നത്. അതിൽ കൂടുതലും ലൈംഗികതയുമായി ചേർത്താണ് വായിക്കപ്പെടുന്നതും. വിക്ടോറിയൻ ഭരണ കാലത്തിന്റെ ശേഷിപ്പെന്നോണം ഉടലെടുത്ത പാപബോധം അല്ലെങ്കിൽ കുറ്റ ബോധം ഒരു വ്യക്തിക്ക് ഒരു പങ്കാളി എന്ന മാതൃകാ പെരുമാറ്റ ചട്ടം കൊണ്ട് വന്നു. 150 വർഷം പഴക്കം ചെന്ന ഐ.പി.സി. 497 വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയതോടെ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതായിക്കഴിഞ്ഞു. വിവാഹേതര ബന്ധങ്ങൾ ധാരാളമായി മലയാള സിനിമയിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. അവയിൽ പലതും ആർത്തു അട്ടഹസിച്ചുകൊണ്ടു തിയറ്ററിന്റെ ഇരുളിൻ മറവിൽ മലയാളികൾ ആഘോഷമാക്കി. അതിന്റെ അടയാളപ്പെടുത്തലുകളാണ് തുണ്ടു ചിത്രങ്ങൾക്ക് ഒരുകാലത്ത് ലഭിച്ച ജനപ്രീതി. മമ്മൂട്ടിയുടെ മറ്റൊരാൾ, ഒരേകടൽ, മോഹൻലാലിന്റെ അഹം, പാദമുദ്ര, തൂവാന തുമ്പികൾ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ന്യൂജനറേഷൻ ചിത്രമായ പാവം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ കഥയെ നിയന്ത്രിക്കുന്ന പ്രധാനസംഭവമായി ഇത്തരം ബന്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നു.

അക്ഷരത്തെറ്റ്

സുരേഷ് ഗോപി, ഉർവശി എന്നിവരെ കേന്ദ്രമാക്കി ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രമാണ് അക്ഷരത്തെറ്റ്. ബാങ്ക് ഉദ്യോഗസ്ഥനായ പ്രകാശന്റെയും സുമതിയുടെയും ജീവിതത്തിൽ രേണുകയുടെ വരവോടുകൂടി തുടങ്ങുന്ന അസ്വാരസ്യങ്ങൾ അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു.

പാവക്കൂത്ത്

ശ്രീകുമാ‍ർ കൃഷ്ണൻ നായർ ജയറാമിനെ നായകനാക്കി ഒരുക്കിയചിത്രമാണ് പാവക്കൂത്ത്. ര‍ഞ്ജിത്ത് തിരക്കഥയെഴുതിയ ചിത്രത്തിൽ രണ്ടു ഭാര്യമാരുടെ ഇടയിൽപ്പെട്ടോടുന്ന കഥാപാത്രമായാണ് ജയറാം എത്തുന്നത്

കോക്ടെയിൽ

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി സസ്പെൻസ് ത്രില്ലറിലൂടെ പര-സ്ത്രീ, പര-പുരുഷ ബന്ധം പറയുന്ന ഒരു ചിത്രമാണ് കോക്ടെയിൽ രവി എബ്രഹാം-പാർവതി ദമ്പതികളുടെ ജീവിതത്തിലെ ചില നിമിഷങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തിൽ രവിയും സഹ പ്രവർത്തക ദേവിയും തമ്മിലുള്ള ബന്ധം കഥാന്ത്യത്തിൽ പുറത്തുവരുന്നു. അരുൺ കുമാർ അരവിന്ദ് ആണ് ഈ ചിത്രം ഒരുക്കിയത്.

ട്രാഫിക്

മലയാളത്തിലെ ന്യൂ ജനറേഷൻ ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്നാണ് രാജേഷ് പിള്ള ചിത്രം ട്രാഫിക്. ഒരു അവിഹിത ബന്ധം കൊണ്ടെത്തിക്കുന്ന കൊലപാതകവുമാണ് സിനിമയുടെ പ്രധാന ഘടകം. ഒരേസമയം കുറ്റവാളിയും, ജീവൻ രക്ഷകനുമായി മാറുന്ന ഏബലിന്റെ കഥയാണ് ട്രാഫിക് ഡോക്ടർ ഏബെൽ ഭാര്യ ശ്വേത എന്നിവരുടെ ഇടയിൽ സുഹൃത്തു ജിക്കുവിനു കിട്ടുന്ന അമിത സ്വാതന്ത്ര്യം ശ്വേതക്ക് ഇയാളോടുള്ള അടുപ്പത്തിലേക്കു നയിക്കുന്നു. ഭർത്താവിൽ നിന്നും മറച്ചു പിടിക്കുന്ന ഈ ബന്ധം അയാൾ അറിയുന്നതോടെയാണ് ഭാര്യയെ കൊലപ്പെടുത്താൻ ഏബെൽ ശ്രമിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button