മലയാളത്തില്‍ നിരവധി ക്ലാസിക് ഹിറ്റ് സിനിമകളുടെ രചയിതവയായ രഘുനാഥ് പലേരി നടനെന്ന നിലയിലും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. മധു വാരിയര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന സിനിമയില്‍ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ രഘുനാഥ് പലേരി അവതരിപ്പിച്ചിട്ടുണ്ട്. ആ ചിത്രത്തില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ച നടന്‍ സൈജു കുറുപ്പുമായുള്ള സ്നേഹ ബന്ധത്തെക്കുറിച്ച് തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവയ്ക്കുകയാണ് രഘുനാഥ് പലേരി. ഏതു തരം കഥാപാത്രങ്ങളും തന്മയത്വത്തോടെ അവതരിപ്പിക്കുന്ന നടനാണ് സൈജു കുറുപ്പ് എന്നും രഘുനാഥ് പലേരി അഭിപ്രായപ്പെടുന്നു.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
എനിക്ക് വളരെ ഇഷ്ടമുള്ളൊുരു മനുഷ്യൻ.
ചങ്ങാതി.
അഭിനേതാവ്.
സൈജു.
കുറുപ്പെന്നും ചേർത്തു വിളിക്കാം.
അപ്പോൾ നമ്മുടെ സൈജുകുറുപ്പാവും.
പ്രതീക്ഷിക്കാതെയുള്ളൊരു കണ്ടുമുട്ടലായിരുന്നു സൈജുവുമായിട്ട്.
നർമ്മം ആസ്വദിക്കുന്ന മനസ്സ്. നർമ്മം പുരട്ടിയതും അല്ലാത്തതുമായ സകല കഥാപാത്രങ്ങളും കയ്യിൽ ഭദ്രം. സംസാരത്തിന് ഒരു പ്രത്യേക ശബ്ദമാണ്.
ഒരു മുഴക്കം.
ഒരൊതുക്കം.
ഒരു കേൾവി സുഖം.
രാവിലെ ഈ ചിത്രം കണ്ടപ്പോൾ വിളിച്ചാലോന്ന് തോന്നി.
തുളൈപേച്ചി എടുത്തു.
അക്കങ്ങൾ അമർത്തി.
പക്ഷെ വിളിച്ചില്ല. പകരം ഈ ചിത്രം ഇവിടെ ഒട്ടിക്കാംന്ന് തോന്നി.
ഒരു സന്തോഷം. ഒരാനന്ദം.
Post Your Comments