
നടിയും സംവിധായകയുമായ ഗീതു മോഹൻദാസിന് പിറന്നാൾ ആശംസയുമായി നടി മഞ്ജു വാര്യർ. ഒന്നിച്ചിരിക്കുന്ന മനോഹരമായ ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് മഞ്ജു ഗീതുവിന് ആശംസ അറിയിച്ചിരിക്കുന്നത്. ‘അയാം യുവര്‍ ഗാഥാ ജാം’ എന്ന ക്യാപ്ഷനും ചിത്രത്തോടൊപ്പം നൽകിയിരിക്കുന്നു.
അടുത്ത സുഹൃത്തുക്കളാണ് മഞ്ജു വാര്യരും ഗീതു മോഹൻദാസും. ഇരുവരുടെയും സൗഹൃദം നേരത്തെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
https://www.instagram.com/p/CP16kkWJ0KC/?utm_source=ig_web_copy_link
നിരവധി പേരാണ് ഗീതുവിന് ആശംസകളുമായി എത്തിയത്. നടി ഭാവനയും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഗീതു മോഹൻദാസിന് ആശംസകൾ അറിയിച്ചിട്ടുണ്ട്.
നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ഗീതു മോഹൻദാസ് ‘അകലെ’ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. കേള്‍ക്കുന്നുണ്ടോ, ലയേഴ്സ് ഡൈസ്, മൂത്തോൻ തുടങ്ങിയവയാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രങ്ങൾ.
Post Your Comments