മമ്മൂട്ടിയുടെ ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വലിയതോതിൽ ആഘോഷിക്കപ്പെടാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ കൂടുതലും താരം സിനിമ വിശേഷങ്ങളാണ് പങ്കുവെയ്ക്കാറുള്ളത്. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം താരത്തെ ഫോളോ ചെയ്യുന്നവര്‍ നിരവധിയാണ്. മമ്മൂക്കയുടെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകാറുളളത്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ 2.4 മില്യൺ ഫോളോവെർസ് ഉള്ള മമ്മൂട്ടി ഫോളോ ചെയുന്നത് വെറും രണ്ടുപേരെ മാത്രമാണ് എന്ന കാര്യമാണ് ചർച്ചയാകുന്നത്.
അത് ആരൊക്കെ ആണെന്നല്ല? മമ്മൂക്ക ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന ആദ്യ അക്കൗണ്ട് മകൻ ദുൽഖർ സൽമാന്റേതാണ്. മകനൊപ്പം ഉള്ള ഫോട്ടോകളോ പിറന്നാൾ ആശംസകളോ ഒന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ വയ്ക്കാറില്ല എങ്കിലും മകനെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.
രണ്ടാമത്തെ ആള് ആരാണെന്ന് അറിയണ്ടേ ? കുളളന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിനു ബെന്നാണ് അത്. അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത കുളളന്റെ ഭാര്യയില്‍ അഭിനയിച്ച നടനാണ് ജിനു ബെന്‍. നടനും ഡബ്ബിങ് ആർട്ടിസ്റ്റും മുൻ ആർജെയും ഒക്കെയായ ജിനു എങ്ങനെയാണ് മെഗാസ്റ്റാറിന്റെ ഫോളോയിങ് ലിസ്റ്റിൽ എത്തി എന്നതാണ് പലരുടെയും സംശയം.
Post Your Comments