മുംബൈ : സഹോദരന് കോവിഡ് ബാധിച്ച് മരിച്ച വിവരം പങ്കുവെച്ച് നടി മഹി വിജ്. 25 വയസ്സുകാരനായ മഹിജയുടെ സഹോദരന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ച സഹോദരന് കിടക്ക ലഭിക്കാതെ വന്നപ്പോൾ നടൻ സോനു സൂദായിരുന്നു സഹായിച്ചത്. മരണ വാർത്ത അറിയിക്കുന്നതിനോടൊപ്പം സോനുവിനോടുളള നന്ദിയും മഹി അറിയിച്ചു.
”എന്റെ 25 വയസ്സുകാരനായ സഹോദരന് കോവിഡിനോടുള്ള അവന്റെ പോരാട്ടം അവസാനിപ്പിച്ചിരിക്കുന്നു. രക്ഷപ്പെടാനുള്ള സാധ്യത ഏറെ കുറവായിരുന്നിട്ടും പ്രതീക്ഷയോടെയാണ് ഞങ്ങള്‍ ജീവിച്ചത്. എന്റെ അനുജന് കിടക്ക ലഭിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തു നല്കിയ സോനു സൂദിന് നന്ദി”- മഹി വിജ് കുറിച്ചു.
അപരിചിതന് എന്ന ചിത്രത്തിൽ മമ്മൂട്ടിയ്ക്കൊപ്പം മലയാളത്തിലും മഹി വിജ് അഭിനയിച്ചിട്ടുണ്ട്. എന്നാൽ വിവാഹത്തോടെ മഹി സിനിമയിൽ സജീവമല്ലാതെയായി. രണ്ട് പെണ്മക്കളാണ് നടിക്കുള്ളത്.
Post Your Comments