
ഹിറ്റ് സംവിധായകനെന്ന നിലയില്‍ ലാല്‍ ജോസ് എന്ന സംവിധായകന്റെ സ്ഥാനം മലയാള സിനിമയില്‍ പ്രഥമ നിരയിലാണ്. സംവിധാനം ചെയ്ത ഭൂരിഭാഗം സിനിമകളും ബോക്സ് ഓഫീസില്‍ ഹിറ്റാക്കിയ മാറ്റിയ ലാല്‍ ജോസ് എന്ന സംവിധായകന്‍ നിര്‍മ്മതാവില്‍ നിന്നും അഡ്വാന്‍സ് വാങ്ങിയിട്ടും നടക്കാതെ പോയ ഒരു ജയറാം സിനിമയെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.
“കമല്‍ സാറിന്റെ ‘ആയുഷ്കാലം’ സിനിമയുടെ സെറ്റില്‍വെച്ച് ജയറാമേട്ടനാണ് എന്നോട് ആദ്യം നീ ഒരു സിനിമ സംവിധാനം ചെയ്യണമെന്നു പറയുന്നത്. നിനക്ക് ഒരു സിനിമ സംവിധാനം ചെയ്യാനുള്ള കഴിവുണ്ട്. നിന്നെ സംവിധായകനാക്കി സിനിമ ചെയ്യാന്‍ ഒരു നിര്‍മ്മാതാവ് ആഗ്രഹിക്കുന്നുണ്ടെന്നും, എന്നെ നായകനാക്കിയുള്ള ഒരു സിനിമയാണ് അതെന്നും ജയറാമേട്ടന്‍ എന്നോട് പറഞ്ഞു. അങ്ങനെ ജയറാമേട്ടന്‍ പറഞ്ഞ പ്രകാരം ഞാന്‍ ശിവ പ്രസാദ് എന്ന നിര്‍മ്മാതാവിനെ പോയി കണ്ടു. അദ്ദേഹത്തിന്റെ അച്ഛന്‍ ഒരുപാട് സിനിമകള്‍ നിര്‍മ്മിച്ച വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോയുടെ മുന്നില്‍ വച്ചാണ് എനിക്ക് ശിവപ്രസാദ് സാര്‍ 2500 ആദ്യമായി ഒരു സിനിമയ്ക്ക് അഡ്വാന്‍സ് തരുന്നത്. പക്ഷേ എന്ത് കൊണ്ടോ ആ സിനിമ നടക്കാതെ പോയി. നടന്നിരുന്നേല്‍ ചിലപ്പോള്‍ അത് ആകുമായിരുന്നു എന്റെ ആദ്യ സിനിമ. അങ്ങനെ വന്നാല്‍ ‘ഒരു മറവത്തൂര്‍ കനവ്’ എന്ന സിനിമ ചിലപ്പോള്‍ സംഭവിക്കില്ലായിരുന്നു”. ലാല്‍ ജോസ് പറയുന്നു.
Post Your Comments