കൂടെവിടെയില്‍ നിന്നും പിന്മാറിയോ? വ്യാജ വാർത്തയ്ക്ക് നന്ദിപറഞ്ഞ് നടി

എന്തായാലും ഫേക്ക് ന്യൂസ് ഇട്ട ഈ യൂട്യൂബ് ചാനലിന് നന്ദി.

തിരുവനന്തപുരം : ജനപ്രിയ പരമ്പരയാണ് കൂടെവിടെ. നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ കൃഷ്ണകുമാർ പ്രധാന വേഷത്തിൽ എത്തുന്ന പരമ്പര വളരെപ്പെട്ടന്ന് തന്നെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ  സൂര്യ എന്ന നായികയെ അവതരിപ്പിക്കുന്ന അന്‍ഷിത പരമ്പരയില്‍ നിന്നും പിന്മാറി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ വിശദീകരിച്ചു എത്തയിരിക്കുകയാണ് താരമിപ്പോൾ.

കൂടെവിടെ സീരിയലില്‍ നിന്നും പിന്മാറി നായിക സൂര്യ, പിന്മാറാനുള്ള കാരണം കേട്ട് ഞെട്ടി ആരാധകര്‍ എന്ന വാര്‍ത്ത പങ്കുവച്ചു കൊണ്ടായിരുന്നു അന്‍ഷിതയുടെ പ്രതികരണം.

read also: രണ്ട് അതിഥികൾ എത്തി, ഇനി ഒരാൾക്കും കൂടിയുള്ള കാത്തിരിപ്പ്: നീല മുട്ട വിരിഞ്ഞ അപൂർവ്വ കാഴ്ചകളുമായി ലാൽ ജോസ്

”സുഹൃത്തുക്കളെ, ഇന്നലെയാണ് ഇങ്ങനൊരു വാര്‍ത്ത ഞാന്‍ തന്നെ അറിയുന്നത്. തല്‍ക്കാലം കൂടെവിടെയില്‍ നിന്നും ഞാന്‍ മാറിയിട്ടില്ല. ഷൂട്ട് തുടങ്ങാന്‍ കഴിയാത്തത് കൊണ്ട് വീട്ടില്‍ ഇരിക്കുന്നു അത്ര തന്നെ. എന്തായാലും ഫേക്ക് ന്യൂസ് ഇട്ട ഈ യൂട്യൂബ് ചാനലിന് നന്ദി. നിങ്ങളുടെ സന്തോഷം ഫേക്ക് കാര്യങ്ങള്‍ പറഞ്ഞാണ് ഉണ്ടാകുന്നതെങ്കില്‍ അങ്ങനെ ആയിക്കോട്ടെ. സന്തോഷിക്കൂ. ഈ വാര്‍ത്ത വന്നതിന് ശേഷം എനിക്കും കുറേ മെസേജ് വന്നു. എല്ലാവരോടും ഒരുപാട് സ്‌നേഹം മാത്രം. നന്ദി സുഹൃത്തുക്കളെ നിങ്ങളുടെ സ്‌നേഹം മെസേജ് ആയി ഇന്നലെ മുതല്‍ വരുന്നുണ്ട്. എന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഒരുപാട് നന്ദി. നിങ്ങള്‍ക്ക് വേണ്ടിയാണ് ഇത് പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ഞാന്‍ ഇനിയും സൂര്യ ആയി കൂടെവിടെയില്‍ തുടരും” – അന്‍ഷിത പറയുന്നു.

Share
Leave a Comment