ഹൈദരാബാദ് : പ്രേഷകരുടെ പ്രിയ നടി കീര്‍ത്തി സുരേഷ് നായികയായെത്തുന്ന തെലുങ്ക് ചിത്രമാണ് ‘ഗുണ്ട് ലക്ക് സഖി’. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചിത്രം ഒടിടിയില്‍ നേരിട്ട് റിലീസ് ചെയ്യാൻ പോകുന്നുവെന്ന വാർത്തകളാണ് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വിശദീകരണവുമായി നേരിട്ട് എത്തിയിരിക്കുകയാണ് സിനിമയുടെ നിർമ്മാതാക്കൾ. പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ചിത്രം തിയേറ്ററിൽ തന്നെയായിരിക്കും ആദ്യം റിലീസിനെത്തുക എന്നും നിർമ്മാതാവ് സുധീർ ചന്ദ്ര അറിയിച്ചു. കൂടാതെ വ്യാജ വാർത്തകൾ മാധ്യമങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
‘ഞങ്ങള്‍ നേരിട്ട് ഒടിടി റിലീസിന് പോവുകയാണെന്ന് മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ദയവ് ചെയ്ത് ആ വാര്‍ത്ത പിന്‍വലിക്കാന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അതൊന്നും സത്യമല്ല. ഔദ്യോഗികമായ പ്രഖ്യാപനം ഞങ്ങള്‍ നേരിട്ട് നടത്തുന്നതായിരിക്കും’ – സുധീര്‍ ചന്ദ്ര പറഞ്ഞു.
ചിത്രം ജൂണ്‍ 3ന് തിയറ്ററില്‍ റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് രൂക്ഷമായതിന് പിന്നാലെ മാറ്റിവെക്കുകയായിരുന്നു. നാഗേഷ് കുകുനൂരാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തിക്കൊപ്പം, ആദി പിനിസെട്ടി, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗുണ്ട് ലക്ക് സഖി ഒരു സ്ത്രീ കേന്ദ്രീകൃത സ്പോര്‍ട്ട്സ് ഡ്രാമയാണ്. ചിത്രം തെലുങ്കിന് പുറമെ മലയാളം തമിഴ് എന്നീ ഭാഷകളിലും റിലീസ് ചെയ്യും. വര്‍ത്ത് എ ഷോട്ട് മോഷന്‍ ആര്‍ട്ട്സ് ബാനറിന്റെ കീഴില്‍ സുധീര്‍ ചന്ദ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments