ചെന്നൈ : മലയാളികൾ ഉൾപ്പടെയുള്ള പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ജഗമേ തന്തിരം’. ചിത്രത്തിൽ മലയാളികളുടെ പ്രിയ താരങ്ങളായ ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയ ചിത്രം ഇപ്പോൾ നെറ്ഫ്ലിക്സിൽ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാൻ കഴിയാത്തതിൽ നിരാശയുണ്ടെന്ന് പറയുകയാണ് ധനുഷ്. ട്വിറ്റര്‍ സ്പേസില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.
ചിത്രം 2020ല്‍ തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായിരുന്നു. പക്ഷെ കൊവിഡ് പ്രതിസന്ധിയും മറ്റ് ചില കാരണങ്ങള്‍ കൊണ്ടും നിര്‍മ്മാതാവ് ശശികാന്ത് ചിത്രം ഒടിടിക്ക് വിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
ജഗമേ തന്തിരത്തിന്റെ ഓഡിയോ ലോഞ്ചിങ്ങ് ജൂണ്‍ 7നായിരുന്നു. ഓഡിയോ ലോഞ്ച് പ്രമാണിച്ച് ധനുഷ്, സംവിധായകന് കാര്‍ത്തിക് സുബ്ബരാജ്, സംഗീത സംവിധായകന് സന്തോഷ് നാരായണന് എന്നിവര്‍ ട്വിറ്ററിന്റെ സ്പേസ് സെഷനില്‍ സംസാരിച്ചിരുന്നു. യുഎസില്‍ നിന്നാണ് ധനുഷ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഈ ചര്‍ച്ചക്കിടയിലാണ് ജഗമേ തന്തിരം തിയറ്ററില്‍ റിലീസ് ചെയ്യാനാവത്തതില്‍ നിരാശയുണ്ടെന്ന് താരം പറഞ്ഞത്.
സന്തോഷ് നാരായണനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ്. വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്ടൈന്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Post Your Comments