ചെന്നൈ : മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ്ബോസ് സീസൺ 3 യുടെ ഷൂട്ടിങ് കോവിഡിനെ തുടർന്ന് അവസാനിപ്പിച്ചിരുന്നു. മത്സരം തീരാൻ ഏതാനും ആഴ്ചകൾ ബാക്കി നിൽക്കെയാണ് റിയാലിറ്റി ഷോ പാതി വഴിക്ക് അവസാനിപ്പിക്കേണ്ടി വന്നത്. എങ്കിലും വിജയിയെ കണ്ടെത്താനുള്ള പ്രേക്ഷക വോട്ടിംഗ് നടത്തിയിരുന്നു. എന്നാൽ
ഔദ്യോഗികമായി വോട്ടിൻ്റെ കണക്കോ മറ്റോ ചാനൽ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ജൂൺ ആറോടു കൂടി ഷോയുടെ ഫൈനൽസ് കൊച്ചിയിലോ തിരുവനന്തപുരത്തോ വെച്ചുണ്ടാകുമെന്നായിരുന്നു മുൻപ് പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ ആറാം തീയ്യതി ഇതിനെ പറ്റി ഒരു സംഭവമോ അപ്ഡേറ്റോ ചാനലും നൽകിയിരുന്നില്ല. ഇതോടെ സോഷ്യൽ മീഡിയയിൽ സംഭവം വീണ്ടും ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. ബിഗ്ബോസ് ഫൈനൽസ് ക്യാൻസൽ ചെയ്തോ എന്ന സംശയത്തിന്മേലുള്ള ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
പ്രേക്ഷകരെ പൊട്ടന്മാരാക്കുകയാണോ അവരെന്താ മണ്ടന്മാരാണോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇത് പ്രേക്ഷകരെയും മത്സരാർത്ഥികളെയും പറ്റിക്കുന്നതാണെന്നും ഇത്തവണയും കമ്പനിക്കാണല്ലോ ലാഭം എന്നുമാണ് ഒരു വിഭാഗം പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിൽ ചാനൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ലോക്ക് ഡൗൺ മൂലമാണ് വൈകുന്നതെന്ന സൂചനകളുമുണ്ട്.
Post Your Comments