GeneralKollywoodLatest NewsNEWS

സാമന്തയുടെ വെബ് സീരീസിനെതിരെ പ്രതിഷേധം ശക്തം: നിരോധിക്കണം എന്നാവശ്യപ്പെട്ട് സംവിധായകൻ ഭാരതിരാജ

ജൂൺ നാലിനാണ് സീരീസ് റിലീസ് ചെയ്തത്

ചെന്നൈ : തെന്നിന്ത്യൻ താരം സാമന്ത അക്കിനേനി പ്രധാന വേഷത്തിൽ എത്തുന്ന വെബ് സീരീസ് ഫാമിലി മാൻ 2 നെതിരെ പ്രതിഷേധം ശക്തമാകുന്നു. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ഈ വെബ് സീരീസ് തമിഴ്, മുസ്ലീം, ബംഗാളി വംശജരെ മോശമായി ചിത്രീകരിക്കുന്നതാണെന്നു ആരോപിച്ചാണ് പ്രതിഷേധം ഉയരുന്നത്. ഇപ്പോഴിതാ തമിഴ് സംവിധായകൻ ഭാരതിരാജ ഈ ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.

read  also: കൂടെവിടെയില്‍ നിന്നും പിന്മാറിയോ? വ്യാജ വാർത്തയ്ക്ക് നന്ദിപറഞ്ഞ് നടി

”തങ്ങൾ ഫാമിലി മാൻ സീസൺ 2 ന്റെ സ്ട്രീമിംഗ് നിർത്താൻ ഉത്തരവ് പുറപ്പെടുവിക്കാത്തതിൽ അസ്വസ്ഥരാണ്. തമിഴ് ഈഴം പോരാളികളുടെ ചരിത്രം അറിയാത്തവരാണ് ഈ സീരീസ് നിർമ്മിച്ചതെന്ന് സീരീസിലെ രംഗങ്ങൾ വെളിപ്പെടുത്തുന്നു. നല്ല ഉദ്ദേശ്യങ്ങളും വീര്യവും വലിയ ത്യാഗങ്ങളും നിറഞ്ഞ കലാപത്തെ അപമാനിക്കുന്ന സീരീസിനെ താൻ അപലപിക്കുന്നു. സ്ട്രീമിംഗ് ഉടൻ നിർത്തണമെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറോട് താൻ അഭ്യർത്ഥിക്കുന്നു” -ട്വീറ്റിൽ ഭാരതി രാജ പറയുന്നു.

ജൂൺ നാലിനാണ് സീരീസ് റിലീസ് ചെയ്തത്. ഈ സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നാം തമിഴർ കക്ഷി നേതാവും സംവിധായകനുമായ സീമനും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button