തിരുവനന്തപുരം : മലയാളസിനിമയിലെ പ്രിയ വില്ലനാണ് അന്തരിച്ച നടൻ രാജൻ പി ദേവ്. താരത്തിന്റെ മകനും നടനുമായ ഉണ്ണി ഭാര്യയുടെ മരണത്തിൽ അറസ്റ്റിൽ ആയിരിക്കുകയാണ്. ഉണ്ണിയും പ്രിയങ്കയും സ്നേഹിച്ചു വിവാഹം കഴിച്ചതാണ്. ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഉണ്ണിയുടെ കുടുംബം ക്രൂരമായി പ്രിയങ്കയെ ഉപദ്രവിച്ചിരുന്നുവെന്നും പ്രിയങ്കയുടെ വീട്ടുകാർ ആരോപിച്ചിരുന്നു.
എന്നാൽ ഉണ്ണി നിരപരാധിയാണ് എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഇപ്പോൾ സോഷ്യൽ മീഡിയ വഴി പറയുന്നത്. നടന്മാരായ ജയകൃഷ്ണൻ, ജോൺ ജേക്കബ് തുടങ്ങിയവരാണ് ഉണ്ണിയെക്കുറിച്ചു വാസ്തവവിരുദ്ധമായ വാർത്തകളാണ് വരുന്നതെന്നും ഉണ്ണി നിരപരാധിയാണെന്നും പറയുന്നത്.
read also: കൂടെവിടെയില്‍ നിന്നും പിന്മാറിയോ? വ്യാജ വാർത്തയ്ക്ക് നന്ദിപറഞ്ഞ് നടി
”അവസാനം സത്യങ്ങൾ പുറത്ത് വരുന്നു… ഇപ്പോഴും ഈ പറയുന്നത് കള്ളം ആണെന്ന് വിശ്വസിക്കുന്ന ഓരോ വ്യക്തികളോടും എനിക്ക് ഒന്നേ പറയാനുള്ളൂ…നിങ്ങൾക്ക് നേരിട്ട് അറിയാത്ത കാര്യങ്ങൾ വിശ്വസിച്ച് തെറ്റ് ചെയ്യാത്ത ഒരുത്തനെ കുറ്റവാളി ആക്കരുത്’, ജയകൃഷ്ണൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
”അതു അങ്ങനെയാണെടേയ് ഇന്നത്തെ ലോകം. അവനെ തെറി പറഞ്ഞവരാരേലും കമന്റ് ഡിലീറ്റ് ചെയ്യുകയോ മാറ്റി കമന്റ് ചെയ്യുകയോ ഇല്ല’, എന്നാണ് നടൻ ജോൺ ജേക്കബിന്റെ പ്രതികരണം.
Post Your Comments