നടൻ ചിരഞ്ജീവി സർജ്ജയുടെ ഓർമ്മയിൽ ബന്ധുവും നടനുമായ അര്‍ജ്ജുന്‍ സര്‍ജ്ജ. ജൂണ്‍ 7 ന് ആയിരുന്നു ചീരു വിട പറഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായത്. ഇപ്പോഴിതാ അർജുൻ പങ്കുവെച്ച ചീരുവിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മകനേ എന്ന് വിളിച്ചുകൊണ്ടാണ് അര്‍ജ്ജുന്‍ സര്‍ജ്ജ ചിരജ്ജീവി സര്‍ജ്ജയ്‌ക്കൊപ്പമുള്ള ചില പഴയകാല ഫോട്ടോകള്‍ പങ്കുവച്ചത്.
”ഒരു വര്‍ഷം കഴിയുന്നു… ജീവിത കാലം മുഴുവന്‍ നിന്നെ ഞാന്‍ മിസ്സ് ചെയ്യും ചിരു മകനേ.. നിന്റെ മുഖത്തെ നിരന്തരമായ സന്തോഷത്തിന്റെ ചിരി നീ എവിടെയായിരുന്നാല്‍ മായിച്ചു കളയാന്‍ കഴിയില്ല” എന്നാണ് അര്‍ജ്ജുന്‍ സര്‍ജ്ജ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്. ഒപ്പം ചെറുപ്പം മുതല്‍ ചിരുവിനൊപ്പമുള്ള ചില ഫോട്ടോകളും താരം പങ്കുവെച്ചു.
https://www.instagram.com/p/CPzwZQPnlwe/?utm_source=ig_web_copy_link
ഭാര്യയും നടിയുമായ മേഘ്‌നയും ചീരുവിന്റെ ഓർമ്മ ദിനത്തിൽ ചിത്രങ്ങളും കുറിപ്പും പങ്കുവെച്ചിരുന്നു. നിരവധി പേരാണ് താരത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് കമന്റമായി എത്തിയത്.
2020 ജൂണ്‍ 7 ന് ആണ് ചിരജ്ജീവി സര്‍ജ്ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. 35 വയസ്സായിരുന്നു.
Post Your Comments