കൊച്ചി : നടി രമ്യയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന നഗ്ന വീഡിയോയ്ക്ക് എതിരെ താരം പരാതി നൽകി. താരങ്ങളുടെ പേരിൽ നടക്കുന്ന ഇത്തരം ചതികൾക്ക് പിന്നിൽ വലിയ റാക്കറ്റുണ്ടെന്നു രമ്യ പറയുന്നു. നഗ്ന വീഡിയോകള്‍ വെച്ച് വലിയ വിലപേശലാണ് നടക്കുന്നതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ നടി വ്യക്തമാക്കി.
”ഈ സംഭവത്തിന് ഇത്ര പബ്ലിസിറ്റി കൊടുക്കേണ്ടതില്ല, ചിലരില്‍ മാത്രമായി വീഡിയോ ഒതുങ്ങിപ്പോകുമെന്നു പലരും തന്നോടു പറഞ്ഞിരുന്നു. എന്നാല്‍ ഇത് സമൂഹം അറിയേണ്ടതുണ്ട് അതിനാലാണു പരാതിയുമായി മുന്നോട്ടു പോകാന്‍ താന്‍ തയ്യാറായത്. ഇത്തരം വീഡിയോ പ്രചരിപ്പിച്ച് ഉപജീവനം കഴിക്കുന്നവാണ് ഇതിനു പിന്നില്‍. വലിയ വിലപേശലാണ് ഇതിനകത്ത് നടക്കുന്നത്. ഓഡിയോ ക്ലിപ്പിന് ഇത്ര, വീഡിയോക്ക് ഇത്ര അങ്ങനെയാണ് കണക്കുകള്‍ എന്നാണ് തോന്നുന്നത്. അറിയുന്ന ഒരാളുടെ തലയോ ഫോട്ടോസോ വെക്കുകയാണെങ്കില്‍ അതിനു ഡിമാന്റ് കൂടും.”-രമ്യ പറയുന്നു.
” ഇത്തരം വീഡിയോകൾ ഇവര്‍ പബ്ലിക്കായി കൊടുക്കില്ല. ഇന്‍ബോക്‌സില്‍ വരാനാണ് പറയുക. ഇതിന്റെ ഫുള്‍ വീഡിയോ വന്നു കഴിഞ്ഞാല്‍ താനല്ല എന്ന് ആള്‍ക്കാര്‍ക്ക് മനസിലാകും. സിനിമയുടെ ഒക്കെ ട്രെയിലര്‍ പോലെ ചെറിയ ക്ലിപ്പിംഗുകള്‍ ഉണ്ടാക്കി കൊടുക്കും. അത് ഇവരുടെ ഒരു ബിസിനസാണ്. മാതാപിതാക്കളോ കുടുംബമോ ഇല്ലാതെ ആരോടും ഒരു പ്രതിബന്ധതയും ഇല്ലാത്തവര്‍ക്ക് മാത്രമേ സ്വന്തം താല്‍പര്യത്തിനായി ഇങ്ങനെ ചെയ്യാന്‍ സാധിക്കുകയുള്ളൂ”- രമ്യ പറയുന്നു.
Post Your Comments