ഡൽഹി : ഭ്രമരത്തിൽ മോഹൻലാലിന്റെ നായികയായെത്തി മലയാളികൾക്കും പ്രിയങ്കരിയായ തെന്നിന്ത്യൻ നടിയാണ് ഭൂമിക ചൗള. ഇപ്പോഴിതാ ഹിന്ദി ബിഗ് ബോസ്സിന്റെ അടുത്ത സീസണില്‍ താരവും എത്തുന്നുവെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഭൂമിക തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ. പ്രചരിക്കുന്നത് വ്യാജ വർത്തയാണെന്നും, താൻ ഷോയിൽ പങ്കെടുക്കുന്നില്ലെന്നും ഭൂമിക വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
”വ്യാജ വാര്‍ത്ത. ഇല്ല, ബിഗ്ഗ് ബോസ്സിലേക്ക് എനിക്ക് ഓഫര്‍ വന്നിട്ടില്ല. വന്നാലും സ്വീകരിക്കില്ല. ബിഗ്ഗ് ബോസ് സീസണ് ഒന്നിലേക്കും രണ്ടിലേക്കും മൂന്നിലേക്കും എനിക്ക് ക്ഷണം വന്നിട്ടുണ്ട്. അപ്പോഴൊക്കെ അതത്രയും നിഷേധിയ്ക്കുകയായിരുന്നു. ഇത്തവണ എനിക്ക് ഓഫര്‍ വന്നിട്ടില്ല, വന്നാലും ഇത്തവണയും ഓഫര്‍ സ്വീകരിക്കില്ല. ഞാനൊരു പൊതു വ്യക്തിത്വമായിരിയ്ക്കാം. എന്നാല്‍ ക്യാമറകള്‍ എനിലേക്ക് തിരിയുമ്പോള്‍ ഞാന്‍ വളരെ അധികം സ്വകാര്യതകള്‍ സൂക്ഷിക്കുന്ന ആളാണ്’ – ഭൂമിക പറഞ്ഞു.
മലയാളത്തിൽ ഭ്രമരം , ബഡ്ഡി എന്നീ ചിത്രങ്ങളിലാണ് ഭൂമിക അഭിനയിച്ചിട്ടുള്ളത്.
Post Your Comments