BollywoodGeneralLatest NewsNEWSSocial Media

പരസ്പരം പിന്തുണ നൽകിയാൽ അതിജീവിക്കാനാകും: തെരുവോരങ്ങളിൽ ജീവിക്കുന്നവർക്ക് ആഹാരം നൽകി സണ്ണി ലിയോൺ

ഭക്ഷണ പൊതികള്‍ വിതരണം ചെയ്ത് നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും

മുംബൈ : മുംബൈ നഗരത്തിലെ തെരുവോരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഭക്ഷണ പൊതികള്‍ വിതരണം ചെയ്ത് നടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും. ഒരു സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് സണ്ണിയുടെ സ്നേഹ സഹായം. സണ്ണി ഭക്ഷണവുമായി എത്തിയപ്പോള്‍ തന്നെ ട്രക്കിന് ചുറ്റും ആവശ്യക്കാര്‍ തടിച്ചു കൂടി. പലര്‍ക്കും നടി നേരിട്ടു തന്നെ ഭക്ഷണം നൽകുകയായിരുന്നു.

‘ഞാന്‍ ചെയ്യുന്നത് വലിയ കാര്യമായൊന്നും തോന്നുന്നില്ല. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ പരസ്പരം പിന്തുണ നല്‍കിയാല്‍ അതിജീവിക്കാനാകും’- സണ്ണി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button