ലോകസിനിമയിൽ തന്നെ ആദ്യമായി ഒരു പൂവൻ കോഴിയെ പ്രധാന കഥാപാത്രമാക്കി അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള കൊച്ചു സിനിമയാണ് ‘പൂവൻകോഴി’. പപ്പി ആൻഡ് കിറ്റി എൻ്റർടെമെൻ്റിനു വേണ്ടി ഉണ്ണി അവർമ രചനയും സംവിധാനവും നിർവ്വഹിച്ച ഈ കൊച്ചു ചിത്രം ഒരു ക്ളാസിക് ഫാമിലി ഡ്രാമയാണ്. ചിത്രം അവർമ്മ മൂവീസ് ചാനലിൽ റിലീസ് ചെയ്തു.
അസാധാരണമായ അതിജീവന സാമർത്ഥ്യം കാഴ്ചവെക്കുന്ന പൂവൻകോഴിയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിൻ്റെ പ്രതീകമായി പൂവൻകോഴി നിലകൊള്ളുന്നു. ചവിട്ടിയരക്കപ്പെടുന്ന വിഭാഗങ്ങൾ എന്തെല്ലാം ക്ലേശങ്ങൾ അനുഭവിച്ചും,അതിജീവിച്ചുമാണ് ഇവിടെ എത്തി നിൽക്കുന്നതെന്ന് ചിത്രം കാണിച്ചുതരുന്നു.
സാധാരണ ഗതിയിൽ ആനിമൽ ഓറിയന്റഡ് മൂവികളിൽ കണ്ടുശീലിച്ചിട്ടുള്ള ആന,നായ മുതലായ ഇണങ്ങിയതും അനുസരണയുള്ളതുമായ ജീവികളിൽ നിന്നും തികച്ചും വ്യത്യസ്തമായി കോഴിയെ കേന്ദ്ര കഥാപാത്രമാക്കി ഗ്രാഫിക്സിൻെറ സ്പർശം ഇല്ലാതെയാണ് സിനിമ എടുത്തിരിക്കുന്നത്.
പൂവൻകോഴിയുടെ ബാല്യകാലമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിന്റെ ആവിഷ്കരണ ശൈലി അതി മനോഹരവും അത്ഭുതകരവുമാണ്. അഭിനേതാക്കൾ ഓരോരുത്തരു० നമ്മെ അതിശയിപ്പിക്കുന്നു. പ്രത്യേകിച്ചും ആർഷയുടെ മണിക്കുട്ടി. മികച്ച ഒരു ദൃശ്യാനുഭവമാണ് പൂവൻകോഴി നമുക്ക് സമ്മാനിക്കുന്നത്.
മനുഷ്യജീവികൾക്ക് ഒപ്പം, പക്ഷിമൃഗാതികളുടെ, കാഴ്ച്ചവട്ടത്തിലൂടെയും കഥ പറയാൻ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. പതിനായിരം സിനിമകളിൽ ഒന്നിനു മാത്രം നൽകാൻ കഴിയുന്ന ആസ്വാദനസുഖം തരുന്ന സിനിമയാണ് പൂവൻകോഴി. ഒരു പൂവൻകോഴിയെ നായകനാക്കി ,ആ കഥാപാത്രത്തിലൂടെ യാത്ര ചെയ്യുന്ന ചിത്രം ഒരുക്കാൻ ആത്മവിശ്വാസം മാത്രം പോര, തികഞ്ഞ കലാബോധവും, ലക്ഷ്യബോധവും വേണം. സൗണ്ട് ഡിസൈനിംഗിലും, എഡിറ്റിംഗിലും, മ്യൂസിക്കിലും സിനിമ എറെ ശ്രദ്ധ ആകർഷിക്കുന്നു.
പപ്പി ആൻഡ് കിറ്റി എൻ്റർടൈമെൻ്റ് പ്രൊഡക്ഷൻസിനു വേണ്ടി സിജോ സി കൃഷ്ണൻ നിർമ്മിക്കുന്ന പൂവൻകോഴിയുടെ രചന, സംവിധാനം -ഉണ്ണി അവർമ, ഡി.ഒ.പി – തരുൺ ഭാസ്ക്കരൻ, കോ .പ്രൊഡ്യൂസർ – പി.എസ്.ജോഷി, എഡിറ്റർ – മനു ഭാസ്കരൻ ,സംഗീതം – അരുൺ ഗോപൻ, പ്രൊഡക്ഷൻ ഡിസൈനർ – മനു ഭാസ്ക്കരൻ, മേക്കപ്പ്, കോസ്റ്റ്യൂംസ് – ജിതാ ജോഷി, പ്രൊഡക്ഷൻ കൺട്രോളർ- ബിജു കെ.ബി, അസോസിയേറ്റ് ഡയറക്ടർ – ദിലീപൻ, അഭിലാഷ് ഗ്രാമം, അസിസ്റ്റൻ്റ് ഡയറക്ടർ – അരുൺ നാരായണൻ, അഖിൽ വിശ്വനാഥ്, നിഥിൻ, ഉണ്ണി,ജോഫിൻ അൽഫോൺസ്, അഖിൽ ശിവദാസ്, വി എഫ് എക്സ്- മനു ഭാസ്ക്കരൻ, അനന്ത് ദാമോദർ, സൗണ്ട് ഡിസൈൻ, മികസ്- നിഖിൽ വർമ്മ ,അസോസിയേറ്റ് ആർട്ട് ഡയറക്ടർ – രണ്ജിത്ത് എം.ടി, കളറിസ്റ്റ് – മനു ഭാസ്ക്കരൻ, പി.ആർ.ഒ- അയ്മനം സാജൻ.
ചിത്രത്തിൽ,ജയൻ അവർമ, അർഷ, കുട്ടപ്പൻ, അഞ്ജു എ വി ,പ്രമോദ് പ്രിൻസ്, അബിൻ സജി, ജിബി സെബാസ്റ്റ്യൻ, രാജൻ പി, അഖിൽ വിശ്വനാഥ്, സതീശ് എ.എം, ഗൗതം, വിനോദ് ബോസ്, ഉണ്ണി അവർമ, അരുൺ നാരായണൻ, എന്നിവർ അഭിനയിക്കുന്നു.
അയ്മനം സാജൻ
Post Your Comments