മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു ഒമർ ലുലുവിന്റെ അഡാര്‍ ലൗവ്വിന്റെ ഹിന്ദി പതിപ്പിന്റെ വിജയം. പതിനൊന്ന് ദിവസത്തിനുള്ളില്‍ 30 ദശലക്ഷം കാഴ്ചക്കാരെയാണ് യൂട്യൂബില്‍ ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതാ തന്റെ ചിത്രത്തിനെ വിമർശിക്കുന്നവരുടെ വായടപ്പിക്കുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് ഒമർ ലുലു. ഒരാള്‍ക്ക് ഇഷ്ടപ്പെടാത്ത സിനിമ മറ്റൊരാള്‍ക്ക് ഇഷ്‌പ്പെടാന്‍ പാടില്ലേ എന്നാണ് വിമര്‍ശകരോട് ഒമർ തന്റെ ഫേസ്ബുക്കിലൂടെ ചോദിക്കുന്നത്.
‘‘സത്യം പറഞ്ഞാ ചിരി വരും അഡാറ് ലവ് ഹിന്ദി ഡബ് റിലീസ് ചെയ്ത യൂട്യൂബ് ചാനലില്‍ കിടന്ന് ചില മലയാളികള്‍ കരയുന്നത് കണ്ടാ ??. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു സിനിമ മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടാന്‍ പാടില്ല എന്ന് ഉണ്ടോ?’’- ഒമർ കുറിച്ചു.
‘ഏക് ധന്‍സ് ലവ്വ് സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ പേര്. അഡാര്‍ ലൗവ്വിന്റെ മലയാളം പതിപ്പ് പുറത്തുവരുന്നതിന് മുന്‍പ് പുറത്തുവിട്ട രണ്ട് ഗാനങ്ങളിലൂടെ മലയാളത്തിന് പുറത്തുവരെ പ്രിയ വാര്യര്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇതോടെ ബോളിവുഡിലേക്കും പ്രിയ വാര്യര്‍ ചുവടുവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തെത്തിയത്.
Post Your Comments