നിവിന്‍ പോളി എന്ന നടന് കരിയര്‍ ബ്രേക്ക് നല്‍കിയ ‘1983’-എന്ന ചിത്രം ബോക്സ് ഓഫീസില്‍ വലിയ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു. തന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ‘1983’-നെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആ സിനിമ ചെയ്യും മുന്‍പ് പിന്തിരിപ്പിക്കാന്‍ വേണ്ടി തന്നോട് ചിലര്‍ പറഞ്ഞ അഭിപ്രായത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. 2014-ജനുവരി റിലീസായി പുറത്തിറങ്ങിയ ‘1983’-എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നിവിന്‍ പോളിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്.
നിവിന്റെ വാക്കുകള്‍
“1983-എന്ന സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായി. ഷൈന്‍ ചേട്ടന്റെ ആദ്യ സിനിമയാണ്. പക്ഷേ അദ്ദേഹത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം എനിക്ക് ഷൈന്‍ ചേട്ടനെ മുന്‍പേ പരിചയം വനിതയ്ക്ക് വേണ്ടി ഒരു സ്റ്റില്‍ എടുക്കാന്‍ വന്നപ്പോഴാണ്. ഒരു സ്റ്റില്‍ എടുക്കുന്നതില്‍ പോലും എത്രത്തോളം പെര്‍ഫക്ഷനിസ്റ്റ് ആണ് അദ്ദേഹം എന്ന് ഞാന്‍ അന്ന് അത്ഭുതപ്പെട്ടിരുന്നു. അങ്ങനെയുള്ള ഒരാള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതില്‍ വലിയ ക്രാഫ്റ്റ് ഉണ്ടായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അന്ന് ആ സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ പലരും ചോദിച്ചിരുന്നു, ഇത്രയും വലിയ ഒരു കുട്ടിയുടെ അച്ഛനായി ഇത്ര ചെറുപ്പത്തിലേ അഭിനയിക്കണോ? എടുത്താല്‍ പൊങ്ങുന്നത് പോരെ എന്ന് പറഞ്ഞവരുമുണ്ട്”.
Post Your Comments