![](/movie/wp-content/uploads/2021/06/b-menon-.jpg)
മലയാള സിനിമയില്‍ സൂപ്പര്‍ താര ഇമേജുള്ള കലാകാരനാണ് ബാലചന്ദ്ര മേനോന്. ലോക സിനിമയില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്തു തിരക്കഥയെഴുതി അഭിനയിച്ച ബാലചന്ദ്ര മേനോന് ‘സൂപ്പര്‍ സ്റ്റാര്‍’ എന്ന പദവി ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും അത്തരം വിളിപ്പേര് സ്വപ്നം കണ്ടിട്ടില്ലെന്നും തുറന്നു പറയുകയാണ് ബാലചന്ദ്ര മേനോന്. പണമുണ്ടാക്കാനായി സിനിമയില്‍ വന്ന ആളല്ല താനെന്നും, ഡ്രൈവറോ, മാനേജരോ, സെക്രട്ടറിയോ ഇല്ലാത്ത താന്‍ പച്ചയായ സിനിമക്കാരനായാണ് അന്നും ഇന്നും ജീവിച്ചതെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ബാലചന്ദ്ര മേനോന് തുറന്നു പറയുന്നു.
ബാലചന്ദ്ര മേനോന്റെ വാക്കുകള്‍
“ഒരിക്കലും ഒരു സൂപ്പര്‍ താരമാകാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. അങ്ങനെ ഒരു വിളിപ്പേരും എനിക്ക് ഇഷ്ടമല്ല. ഞാന്‍ പണമുണ്ടാക്കാനായി സിനിമയില്‍ വന്ന ആളല്ല. ഞാന്‍ സ്വന്തമായി ഡ്രൈവ് ചെയ്യുന്ന ആളാണ്. എനിക്ക് മനേജരോ, സെക്രട്ടറിയോ ആരുമില്ല. വില കൂടിയ കാര്‍ ഇല്ല. നിലവിലുള്ള കാര്‍ തന്നെ ഞാന്‍ വൃത്തിയായി സൂക്ഷിക്കില്ല. അതിനു എന്റെ മകന് എന്നെ വഴക്കാണ്. എനിക്ക് ഏറ്റവും ഇഷ്ടം റെയില്‍വേ പ്ലാറ്റ്ഫോമാണ്. അവിടെ പോയിരിക്കാന്‍ എന്തൊരു രസമാണ്”. ബാലചന്ദ്ര മേനോന് പറയുന്നു.
Post Your Comments