നടൻ മാധവന്റെ ഇരുപത്തിരണ്ടാം വിവാഹവാർഷികമാണ് ഇന്ന്. സോഷ്യൽ മീഡിയയിലൂടെ പരസ്പരം ആശംസകൾ കൈമാറികൊണ്ടുള്ള ഇരുവരുടെയും പോസ്റ്റുകളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
“ഈ വർഷങ്ങളിലത്രയും എന്നെ അതീവ വിസ്മയത്തിലും സ്നേഹത്തിലും സൂക്ഷിച്ചതിന് നന്ദി. ആശംസകൾ പൊണ്ടാട്ടി, ഇനിയും ഏറെ മുന്നോട്ട്….,” എന്നാണ് മാധവൻ കുറിക്കുന്നത്.
അതേസമയം, മാധവന് ഒപ്പമുള്ള ഒരു പഴയകാലചിത്രം പങ്കുവെച്ചുകൊണ്ടാണ് സരിത ആശംസകൾ അറിയിച്ചത്. “22 വർഷങ്ങൾ, നീയിപ്പോഴും എന്റെയുള്ളിലെ കുട്ടിത്തം പുറത്തെടുക്കുന്നു. ആശംസകൾ ഹണീ, ഒരുപാട് സ്നേഹം,” സരിതയുടെ ആശംസയിങ്ങനെ.
https://www.instagram.com/p/CPw6ZTuptEI/?utm_source=ig_web_copy_link
ബിപാഷ ബസു, ദിയ മിർസ, ഷമിത ഷെട്ടി തുടങ്ങിയ താരങ്ങളും ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്.
1991ൽ മഹാരാഷ്ട്രയില്‍ വച്ചു നടന്ന പബ്ലിക് സ്പീക്കിങ് വര്‍ക്ക്‌ഷോപ്പിനിടെയാണ് മാധവനും സരിതയും പരിചയപ്പെടുന്നത്. പിന്നീട് സരിത എയർ ഹോസ്റ്റസ് ആകുകയായിരുന്നു. അതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. മാധവനും സരിതയും 1999 ലായിരുന്നു വിവാഹിതരായത്. ഇവർക്ക് വേദാന്ത് എന്ന മകനുണ്ട്.
Post Your Comments