മോഡലും ജര്‍മന്‍ നടിയുമായ നടി എവ്ലിൻ ശർമ വിവാഹിതയായി. ഡോക്ടർ തുഷാൻ ഭിന്ദിയെയാണ് എവ്ലിൻ വിവാഹം ചെയ്തിരിക്കുന്നത്. 2019ലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. എന്നാൽ കോവിഡ് പ്രതിസന്ധികൾ മൂലം പിന്നീട് വിവാഹം നീണ്ടുപോകുകയായിരുന്നു.
2006ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് ചിത്രത്തിലൂടെയാണ് എവ്ലിന് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ടേണ്‍ ലെഫ്റ്റാണ് ആദ്യ ചിത്രം. പിന്നീട് ഫ്രം സിഡ്നി വിത്ത് ലവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തി. നൗത്താങ്കി സാല,യെ ജഹാനി ഹയ് ദീവാനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായി.
പ്രഭാസ് നായകനായി എത്തിയ സാഹോയിലാണ് നടി അവസാനം അഭിനയിച്ചത്.
Post Your Comments