ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലൂടെ മലയാളികളുടെ പ്രിയതാരമായ ആളാണ് ബഷീർ ബാഷി. ബഷീറിന്റെ രണ്ട് ഭാര്യമാരായ സുഹാനയും മഷൂറയും ആരാധകർക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. ബഷീർ ബിഗ് ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ് ഭാര്യമാരെയും ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് യൂട്യൂബ് വീഡിയോകൾ വഴിയും മറ്റും ഇരുവരും സുപരിചിതരായി.
ഇപ്പോളിതാ ബഷീറിന്റെ രണ്ടാമത്തെ ഭാര്യയായ മഷൂറയുടെ പുതിയ വിശേഷമാണ് വൈറലാവുന്നത്. കഴിഞ്ഞദിവസമാണ് യൂട്യൂബിൽ ഒരു മില്യൺ സബ്നെക്രൈബേഴ്സിനെ മഷൂറ സ്വന്തമാക്കിയത്. വിവാഹത്തിന് ശേഷവും പഠനം തുടരുകയായിരുന്നു മഷൂറ. നിരവധി ആളുകളിൽ നിന്ന് തനിക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മഷൂറാ പറയുന്നു.
Also Read:തമിഴ് ജനതയെ അപമാനിക്കുന്നു, ‘ഫാമിലി മാൻ 2’ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല : സീമൻ
ഇന്ന് ബ്രാൻഡ് പ്രമോഷനും മറ്റുമായി, അഞ്ചുലക്ഷത്തിനു മുകളിൽ മഷൂറ ഒരു മാസം സമ്പാദിക്കുന്നുണ്ട് എങ്കിൽ, യൂ ട്യൂബ് വരുമാനവും കൂടി ചേർത്ത് പത്തുലക്ഷത്തിനു മുകളിലാണ് മഷൂറയുടെ വരുമാനമെന്നാണ് റിപ്പോർട്ട്. ഈ തിരക്കുകൾക്കിടയിൽ ഒരിക്കൽ പോലും അവൾ നിസ്കരിക്കാതെ ഇരുന്നിട്ടില്ലെന്ന് ബഷീർ പറയുന്നു. അവൾ ചെയ്യേണ്ട കാര്യങ്ങൾ പക്കാ ആയി പൂർത്തിയാക്കാറുണ്ട് എന്ന് ബഷീർ പറഞ്ഞു. അന്ന് കളിയാക്കിയവർ ഇന്ന് തന്റെ പിന്നാലെ നടക്കുന്നുണ്ട് എന്ന് മഷൂറയും വ്യക്തമാക്കി.
Post Your Comments