അതിലെ നായകനയോടും,അദ്ദേഹത്തിന്‍റെ താടിയോടും വല്ലാത്ത ക്രഷ് തോന്നി: തുറന്നു പറഞ്ഞു അനശ്വര രാജന്‍

ആ താടിയും, അതിലെ നായകനോടും എനിക്ക് വല്ലാത്ത ക്രഷ് തോന്നി

‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന സിനിമയിലൂടെയാണ് അനശ്വര രാജന്‍ എന്ന നടിയെ കൗമാര പ്രേക്ഷകര്‍ ആഘോഷമാക്കിയത്. ‘ഉദാഹരണം സുജാത’ എന്ന സിനിമയില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചു തുടങ്ങിയ അനശ്വരയുടെ സിനിമ ജീവിതത്തില്‍ വലിയ വഴിത്തിരിവായ ചിത്രം ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ ആയിരുന്നു. സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ അന്‍പത് കോടി ക്ലബില്‍ കയറിയ ന്യൂജനറേഷന്‍ പ്രണയ ചിത്രത്തില്‍ നായികയായി വിലസിയ അനശ്വര തന്റെ സ്കൂള്‍ കാലഘട്ടത്തില്‍ ക്രഷ് തോന്നിയ നായക നടനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.

അനശ്വരയുടെ വാക്കുകള്‍

“എന്റെ കുട്ടിക്കാലത്ത് എന്നെ ഒരുപാട് ആകര്‍ഷിച്ച സിനിമയാണ് ‘നന്ദനം’. ഞാന്‍ ജനിച്ച അതേ വര്‍ഷം ഇറങ്ങിയ സിനിമയാണ് അത്. പിന്നീടു എനിക്ക് ഏഴും എട്ടും വയസായപ്പോള്‍ ടിവിയില്‍ കണ്ടു കണ്ടു ആ സിനിമയോട് വല്ലാത്ത ഇഷ്ടമായി. പ്രത്യേകിച്ച് പൃഥ്വിരാജ് സാറിന്റെ വലിയൊരു ആരാധികയായി ഞാന്‍ മാറി. ആ താടിയും, അതിലെ നായകനോടും എനിക്ക് വല്ലാത്ത ക്രഷ് തോന്നി. അതോടെ ‘നന്ദനം’ എന്ന സിനിമയും എന്റെ പ്രിയപ്പെട്ടതായി മാറി. അതിലെ നവ്യ ചേച്ചിയുടെ അഭിനയവും സൂപ്പര്‍ ആയിരുന്നു. കുട്ടിക്കാലത്ത് ഒരു നായകനോട് ക്രഷ് തോന്നിയിട്ടുണ്ടെങ്കില്‍ നന്ദനത്തിലെ പൃഥ്വിരാജ് സാറിന്റെ കഥാപാത്രത്തോടാണ്”. അനശ്വര രാജന്‍ പറയുന്നു.

Share
Leave a Comment