
ആഷിഖ് അബു സംവിധാനം ചെയ്ത് ഐശ്വര്യ ലക്ഷ്മിയും ടോവിനോ തോമസും കേന്ദ്രകഥപാത്രങ്ങളായ ചിത്രമായിരുന്നു മായാനന്ദി. മായാനദിയിലെ ചര്‍ച്ചയായ ഡയലോഗുകളില്‍ ഒന്നായിരുന്നു ‘സെക്സ് ഈസ് നോട്ട് എ പ്രോമിസ്’ എന്നത്. എന്തുകൊണ്ടാണ് ഈ ഡയലോഗ് ചർച്ച ചെയ്യപ്പെട്ടതെന്ന് വെളിപ്പെടുത്തുകയാണ് ഐശ്വര്യ. ‘ഒരു പെണ്ണാണ് ഇത് പറയുന്നത് എന്നതുകൊണ്ടാണ് ആ ഡയലോഗ് ചര്‍ച്ചയായതെന്നു’ അപര്‍ണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഐശ്വര്യ കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
വളരെ പക്വമായി, പോസിറ്റീവായാണ് എല്ലാവരും അക്കാര്യങ്ങളെ എടുത്തതെന്നും അത് സിനിമയുടെ മികവു തന്നെയാണെന്നും നടി വ്യക്തമാക്കുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് അപര്‍ണയെന്നും അതിനുശേഷം കിട്ടിയ പല കഥാപാത്രങ്ങളും അപ്പു റഫറന്‍സായി എടുത്തു കിട്ടിയതാണെന്നും ഐശ്വര്യ പറയുന്നു.
‘എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിനൊന്നാണ് അപർണ.മായാനദിയ്ക്ക് ശേഷം എനിക്ക് കിട്ടിയ പല കഥാപാത്രങ്ങളും അപ്പു റഫറൻസായി എടുത്തു കിട്ടിയതാണ്. മായനദിയുടെ ട്രെയിലർ ഇറങ്ങിയ സമയത്ത് സുഹൃത്തുക്കളെല്ലാം ഗംഭീരമായെന്ന് പറഞ്ഞിരുന്നു. ഇപ്പോഴും എന്നെ പലരും ഇഷ്ടപ്പെടുന്നതിനുള്ള ഒരു കാരണവും അപ്പുവാണ്. ഒരു പെണ്ണ് പറയുന്നു എന്നത് തന്നെയാണ് ‘സെക്സ് ഈസ് നോട്ട് ആ പ്രോമിസ് ” എന്ന ഡയലോഗ് ഇത്രയധികം ചർച്ചാ വിഷയമായത്. എന്നാൽ വളരെ പക്വമായി പോസിറ്റീവായാണ് എല്ലാവരും അക്കാര്യങ്ങളെ എടുത്തത്. അത് സിനിമയുടെ മികവ് തന്നെയാണ്.’- ഐശ്വര്യ പറയുന്നു.
Post Your Comments