തിരുവനന്തപുരം : മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശരണ്യ. ട്യൂമർ ബാധയെ തുടർന്ന് കുറച്ചു വർഷങ്ങളായി ചികിത്സയിലാണ്. താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു നടി സീമ ജി നായരാണ് സമൂഹ മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. തുടർച്ചയായ ശസ്ത്രക്രിയകളും കീമോയും താരത്തെ തളർത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ കുടുംബ ജീവിതത്തെക്കുറിച്ചു പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ തുറന്നു പറയുകയാണ് അമ്മ. മൂന്നു വര്ഷം മാത്രമാണ് അഭിനയ രംഗത്ത് തുടരാൻ ശരണ്യക്ക് സാധിച്ചത്. തലവേദനയായി വന്ന ട്യൂമർ ശരണ്യയുടെ ജീവിതം തന്നെ മാറ്റിമറിച്ചു.
ശരണ്യയുടെ ജീവിതത്തെക്കുറിച്ചു അമ്മയുടെ വാക്കുകൾ ഇങ്ങനെ..
”2012 ൽ ആണ് ശരണ്യക്ക് ആദ്യമായി ഈ അസുഖം തുടങ്ങുന്നത്. 2011 പകുതിയിൽ തുടങ്ങിയ തലവേദനയാണ് 2012 ആഗസ്റ്റ് മാസത്തിൽ ട്യൂമർ ആണെന്ന് തിരിച്ചറിയുന്നതും ശസ്ത്രക്രിയ ചെയ്യുന്നതും. . ശസ്ത്രക്രിയക്ക് ശേഷം രണ്ടോ മൂന്നോ മാസം കടുത്ത വേദന ഉണ്ടായിരുന്നു എങ്കിലും പിന്നീടും അവൾ അഭിനയത്തിൽ സജീവമായി. എറണാകുളത്തുനിന്നും ഒരു ആലോചന വന്നു, വിവാഹം കഴിഞ്ഞു. എല്ലാം മംഗളം ആയി എന്ന് കരുതി ഇരിക്കുമ്പോഴാണ് വിധി അതിന്റെ ക്രൂരത പുറത്തുകാണിക്കുന്നത്. അടുത്ത ഓണം ആയപ്പോഴേക്കും വീണ്ടും ശസ്ത്രക്രിയ. പിന്നെ എട്ടു വർഷമായി എന്റെ മകൾ വേദന തിന്നുകൊണ്ടിരിക്കുകയാണ്.
ഒരു അസുഖക്കാരി ആണ് എന്ന് അറിഞ്ഞിട്ടും, സ്വീകരിക്കാൻ തയ്യറായ ബിനുവിനോടും കുടുംബത്തോടും നന്ദി മാത്രമാണ് ഉള്ളത്. ചില യൂ ട്യൂബ് ചാനലുകൾ പറയുംപോലെ തേച്ചിട്ട് പോയി എന്നൊന്നും ഞങ്ങൾ പറയില്ല. ജീവിതം അങ്ങനെയാണ്. നമ്മുടെ ദോഷകാലത്താണ് മറ്റൊരാൾക്ക് നമ്മളെ തേച്ചിടാൻ തോന്നുന്നത്. നമ്മുടെ നല്ല കാലം ആണെങ്കിൽ നമ്മെ ആരെങ്കിലും തേച്ചിട്ടുപോയാൽ നമ്മൾക്ക് വലിയ അപരാധമായി തോന്നുകയില്ല.
പത്താമത്തെ ഓപ്പറേഷന്റെ സമയത്ത് ഉണ്ടായിരുന്നില്ല. എന്ന് കരുതി നമുക്ക് അവരെ കുറ്റപ്പെടുത്താൻ ആകില്ല. അവർ നമുക്ക് സഹായങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാൽ 2012 ൽ ഉണ്ടായിരുന്നതിനേക്കാളും ആയിരം ഇരട്ടി ആളുകൾ ഇന്ന് ഞങ്ങളെ സഹായിക്കാൻ കൂടെയുണ്ട്. ഇന്ന് ഞങ്ങൾ താമസിക്കുന്ന സ്നേഹ സീമ അവരുടെ കരുതലിന്റെ ഇടം കൂടിയാണ്. 50 രൂപ വരെ തന്ന് സഹായിച്ചിട്ടുണ്ട്. തലചായ്ക്കാൻ ഇടം എന്ന ശരണ്യയുടെ ആഗ്രഹമാണ് നിങ്ങൾ സഫലീകരിച്ചത്. എല്ലാത്തിനും മുൻപന്തിയിൽ സീമ ജി ആണ്. പലപ്പോഴും എന്നെ വേദനിപ്പിക്കുന്നത് സ്വന്തം എന്ന് കരുതിയവർ നമ്മുടെ ആരും അല്ലാതെ ആകുമ്പോഴാണ്. പലപ്പോഴും എന്റെ ഫോൺ അവർ എടുക്കാതെ ആകുമ്പോഴാണ് ആ സത്യം മനസിലാകുന്നത്. പല ആളുകളും പണം ചോദിക്കുമോ എന്ന് കരുതിയാകും ഒഴിഞ്ഞുമാറുന്നത്. അവരെ കുറ്റപ്പെടുത്താൻ ആകില്ല. നമ്മുടെ കാലക്കേട് കാരണം ആകുമല്ലോ അവർക്ക് അങ്ങനെ പെരുമാറേണ്ടി വരുന്നത്. കഴിഞ്ഞദിവസവും അങ്ങനെ ഒരു അനുഭവം ഉണ്ടായി അത് മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു. ”
Post Your Comments