GeneralLatest NewsMollywoodNEWSSocial Media

യാമി ഗൗതം വിവാഹിതയായി: ആശംസയുമായി വിക്കി കൗശൽ

സംവിധായകൻ ആദിത്യ ധർനെയാണ് യാമി വിവാഹം ചെയ്തിരിക്കുന്നത്

മുംബൈ : ബോളിവുഡ് താരം യാമി ഗൗതം വിവാഹിതയായി. ‘ഉറി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആദിത്യ ധർ ആണ് വരൻ. സമൂഹമാധ്യമത്തിലൂടെ യാമി തന്നെയാണ് വിവാഹവാർത്ത പുറത്തറിയിച്ചത്. ഇപ്പോഴിതാ ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് സിനിമയിലെ നായകൻ വിക്കി കൗശല്‍ താരദമ്പതികൾക്ക് ആശംസയുമായി എത്തിയിരിക്കുകയാണ്.

‘എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍. ഞാൻ നിങ്ങളെ സ്‍നേഹിക്കുന്നുവെന്നും വിക്കി കൗശല്‍ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു’.

യാമി ഗൗതം നായികയായ ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സിനിമയിലൂടെ വിക്കി കൗശലിന് മികച്ച നടനുള്ള ദേശീയ പുരസ്‍കാരം ലഭിച്ചിരുന്നു.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു യാമി ഗൗതമിന്റെയും ആദിത്യ ധാറിന്റെയും വിവാഹം. കുടുംബത്തിന്റെ അനുഗ്രഹത്തോടെ വിവാഹിതയാകുന്നുവെന്ന് യാമി ഗൗതം തന്നെയാണ് അറിയിച്ചത്.

ഹീറോ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിലും യാമി അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button