BollywoodGeneralLatest NewsNEWSSocial Media

രാജി അടിച്ചമർത്തപ്പെട്ടവരുടെ പ്രതിനിധി ; ‘ഫാമിലി മാൻ 2ലെ’ കഥാപാത്രത്തെ കുറിച്ച് സമാന്ത പറയുന്നു

യുദ്ധത്തിന്റെ ഓർമ്മയിൽ ജീവിക്കുന്നവർക്കുമുള്ള സമർപ്പണമാണ് രാജി എന്ന കഥാപാത്രം എന്ന് സമാന്ത

മുംബൈ : ബോളിവു‍ഡ് വെബ് സീരിസ് ഫാമിലി മാൻ സീസൺ രണ്ടും ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. തെന്നിന്ത്യൻ താര സുന്ദരി സമാന്തയാണ് ചിത്രത്തിൽ വില്ലത്തി കഥാപാത്രമായ തമിഴ്–ശ്രീലങ്കൻ വംശജയായ രാജിയായി എത്തുന്നത്. സമാന്തയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത മികച്ച പ്രകടനമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. ഒരു സ്വതന്ത്ര സംസ്ഥാനത്തിന് വേണ്ടി സമരം ചെയ്യുന്ന തമിഴ് സ്ത്രീയാണ് രാജി. കഥാപാത്രമെന്ന നിലയില്‍ രാജിയുടെ മാറ്റവും ഗംഭീരമായി തന്നെ സമാന്ത അവതരിപ്പിച്ചു എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് സമാന്ത. യുദ്ധത്തിൽ മരണമടഞ്ഞവർക്കും, യുദ്ധത്തിന്റെ ഓർമ്മയിൽ ജീവിക്കുന്നവർക്കുമുള്ള സമർപ്പണമാണ് രാജി എന്ന കഥാപാത്രം എന്ന് സമാന്ത പറയുന്നു. രാജി തനിക്ക് വളരെ പ്രിയപ്പെട്ടതാണെന്നും അടിച്ചമർത്തപ്പെട്ടവരുടെ പ്രതിനിധി ആണെന്നും സമാന്ത പറഞ്ഞു.

സമാന്തയുടെ വാക്കുകൾ:

”സീരീസിനെക്കുറിച്ചുള്ള പ്രതികരണങ്ങൾ വായിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. രാജി വളരെ പ്രിയപ്പെട്ടതായിരിക്കും. സീരീസിന്റെ സംവിധായകാരായ രാജും ഡികെയും എന്നെ സമീപിച്ചപ്പോൾ വളരെയധികം സെൻസിറ്റിവിറ്റിയും ബാലൻസും ആവശ്യമുള്ള കഥാപാത്രമാണ് രാജി എന്ന് പറഞ്ഞിരുന്നു. ഈലം യുദ്ധത്തിൽ തമിഴ് സ്ത്രീകൾ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചുള്ള ഡോക്യൂമെന്ററികൾ ക്രിയേറ്റിവ് ടീം എനിക്ക് അയച്ച് തന്നു. അവ കണ്ടപ്പോൾ സങ്കടവും ഭയവും തോന്നി. വളരെ കുറച്ച് പേർ മാത്രമാണ് ഈ ഡോക്യൂമെന്ററികൾ കണ്ടിരിക്കുന്നത്. ആയിരക്കണക്കിന് തമിഴർ മരിച്ചപ്പോൾ ലോകം അവരിൽ നിന്നും എങ്ങനെ അകന്നുവെന്ന് എനിക്ക് മനസ്സിലായി. ലക്ഷക്കണക്കിന് പേർക്ക് അവരുടെ വീടും മറ്റു ഉപജീവന മാർഗങ്ങളും നഷ്ടമായി. ആഭ്യന്തര കലഹത്തിന്റെ മുറിവുകൾ ഏറ്റുവാങ്ങി പലരും ദൂരെയുള്ള രാജ്യങ്ങളിൽ കഴിയുന്നു.

രാജിയുടെ കഥ, സാങ്കൽപ്പികമാണെങ്കിലും, യുദ്ധത്തിൽ മരണമടഞ്ഞവർക്കും, യുദ്ധത്തിന്റെ വേദനയേറിയ ഓർമ്മയിൽ ജീവിക്കുന്നവർക്കുമുള്ള സമർപ്പണമാണ്. രാജിയുടെ കഥാപാത്രം സെൻസിറ്റിവും ബാലൻസെഡും ആയിരിക്കണമെന്ന കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിദ്വേഷം, അടിച്ചർമത്തൽ, അത്യാഗ്രഹം എന്നിവയ്‌ക്കെതിരേയുള്ള പോരാട്ടത്തിന്റെ ഓർമ്മപ്പെടുത്തലായിരിക്കണം രാജി എന്ന കഥാപാത്രം എന്ന കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു. അങ്ങനെ ചെയ്യുന്നതിൽ‌ ഞങ്ങൾ പരാജയപ്പെട്ടാൽ‌, നിരവധി പേർ‌ക്ക് അവരുടെ വ്യക്തിത്വം, സ്വാതന്ത്ര്യം, സ്വയം നിർ‌ണ്ണയിക്കാനുള്ള അവകാശം തുടങ്ങിയവ നിഷേധിക്കപ്പെടും ” സമാന്ത പറഞ്ഞു.

https://www.instagram.com/p/CPtC88Jrh5O/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button