റോഷൻ ബഷീർ നായകനായെത്തുന്ന “വിൻസെന്റ് ആൻഡ് ദി പോപ്പ്” എന്ന ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന് ശേഷം റോഷന് വേഷമിടുന്ന മലയാള ചിത്രമാണിത്. ബിജോയ് പി.ഐ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അത്യന്തം സ്റ്റൈലൈസ്ഡ് ആയിട്ടുള്ള ഗെറ്റപ്പിൽ വിൻസെന്റ് എന്ന ടൈറ്റിൽ റോൾ ആണ് റോഷൻ അവതരിപ്പിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖിൽ ഗീതാനന്ദ് ആണ്. സഞ്ജീവ് കൃഷ്ണൻ പശ്ചാത്തല സംഗീതവും കിരൺ വിജയ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. വാണിമഹൽ ക്രീയേഷൻസ് ആണ് നിർമ്മാണം. റിവഞ്ച് ത്രില്ലർ ജോണറിൽ ഒരുക്കിയ ഈ കഥയിൽ വിൻസെന്റ് എന്ന ഹിറ്റ്മാൻ തന്റെ ജീവിതത്തിലെ നിർണായകമായ ഒരു യാത്രവേളയിൽ കണ്ടുമുട്ടുന്ന ഹോജ എന്ന ടാക്സി ഡ്രൈവറുമായി സംഭാഷണത്തിൽ ഏർപ്പെടുകയും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമായി കഥ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു.
വിന്‍സെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങളുമായി കോര്‍ത്തിണക്കിയ ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ത പുലര്‍ത്തുന്നു. കുരിശുമല, ആരുവാമൊഴി, തിരുവനന്തപുരം എന്നീ ലൊക്കേഷനുകളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’ ജൂണ്‍ അവസാനവാരം ഒടിടി പ്ലാറ്റുഫോമുകളില്‍ റിലീസ് ചെയ്യും. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.
Post Your Comments