
ചെന്നൈ : ലോക പരിസ്ഥിതി ദിനമാണ് ഇന്ന്. കൊവിഡിന്റെ പരിമിതികള്‍ മറികടന്നും പരിസ്ഥിതി ദിനത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും മറ്റുമാണ് കേരളത്തില്‍ ആചരണം നടക്കുന്നത്. ഇപ്പോഴിതാ നടൻ മോഹൻലാലും ഫേസ്ബുക്കിലൂടെ ഒരു സന്ദേശ വീഡിയോയുമായി എത്തിയിരിക്കുകയാണ്.
ഒരു ചെറിയ സന്ദേശമാണ് മോഹൻലാല്‍ പങ്കുവെച്ചിരിക്കുന്നത്. ചെറിയ വാചകങ്ങളും വീഡിയോയില്‍ തുടക്കത്തില്‍ എഴുതി കാണിക്കുന്നു. അമ്മയാകുന്ന പ്രകൃതി, പരിശുദ്ധമായ ആകാശം, നാളേയ്‍ക്കുള്ള കരുതല്‍, ഓരോ ജീവന്റെ തുടിപ്പും വിലപ്പെട്ടതാണ് എന്നുമാണ് എഴുതി കാണിക്കുന്നത്. പ്രകൃതിയെ അറിയൂ, പ്രകൃതിയോട് ഇണങ്ങൂ എന്ന് മോഹൻലാലിന്റെ ശബ്ദത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.
Post Your Comments