സിനിമയില്‍ തിരിച്ചടി നേരിട്ടപ്പോള്‍ സഹായം ചോദിച്ചവര്‍ മുഖം തിരിച്ചു കളഞ്ഞുവെന്നും ഒരു പരിചയമില്ലാതിരുന്നവര്‍ പിന്നീട് സിനിമ നല്കിയപ്പോള് തന്റെ ആ മോശം കാലഘട്ടമാണ് തനിക്ക് ഓര്‍മ്മ വന്നതെന്നും ബാബു ആന്റണി പറയുന്നു. നന്നായി പരിചയമുള്ളവര്‍ സഹായിക്കാതെ പോകുകയും ഒരു പരിചയമില്ലാതിരുന്നവര്‍ ഇങ്ങോട്ട് വിളിച്ചു സിനിമ ഓഫര്‍ ചെയ്യുകയും ചെയ്ത നടനായി തന്റെ സിനിമാ ജീവിതം അടയാളപ്പെട്ടിട്ടുണ്ടെന്നും ബാബു ആന്റണി പറയുന്നു.
“കുറേ വര്‍ഷം എനിക്ക് സിനിമ ഇല്ലാതിരുന്ന അവസരത്തില്‍ പലരോടും അവസരം ചോദിച്ചിരുന്നു. പലരും വിളിക്കാം എന്നൊക്കെ പറഞ്ഞിട്ടും സഹായിച്ചിട്ടില്ല. അതും അത്രത്തോളം പരിചയമുള്ളവര്‍. പക്ഷേ എന്നെ ഒരു പരിചയവുമില്ലാത്തവര്‍ എനിക്ക് സിനിമ നല്കിയപ്പോള് അതിശയം തോന്നി. റോഷന് ആന്‍ഡ്രൂസ് എന്ന സംവിധായകനെ ഞാന്‍ കണ്ടിട്ട് പോലുമില്ല. പരസ്പരം അറിയില്ല. ബോബി സഞ്ജയ് എന്ന എഴുത്തുകാരുമായി ഒരു പരിചയമില്ല. എന്നിട്ടും അവരുടെ സിനിമയിലേക്ക് വിളിക്കുമ്പോള്‍ നമുക്ക് വല്ലാത്ത സന്തോഷം തോന്നും. സിനിമ ഇല്ലാതിരുന്ന സമയത്ത് അടുത്ത സുഹൃത്തുക്കള്‍ പോലും സഹായിക്കാതിരുന്ന നിമിഷങ്ങളും, ഒരു പരിചയവുമില്ലാത്തവര്‍ വിളിച്ചു ഇങ്ങോട്ട് സിനിമ ഓഫര്‍ ചെയ്യുമ്പോഴത്തെ അനുഭവങ്ങളും ഒരു നടനെന്ന നിലയില്‍ എനിക്ക് ഉണ്ടായിട്ടുണ്ട്.
Post Your Comments