തിരുവനന്തപുരം : ലോക പരിസ്ഥിതി ദിനം ആചരിക്കുകയാണ് ഇന്ന്. കൊവിഡിന്റെ പരിമിതികള്‍ മറികടന്നും പരിസ്ഥിതി ദിനത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും മറ്റുമാണ് കേരളത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തിയത്. ഗായകൻ എം ജി ശ്രീകുമാർ പരിസ്ഥിതി ദിനത്തിൽ പങ്കുവച്ച ഒരു വീഡിയോ ശ്രദ്ധനേടുന്നു.
”ഞാൻ മോഡൽ സ്‌കൂളിലാണ് പഠിച്ചത്. മോഹൻലാലും പ്രിയനും അടങ്ങുന്ന സുഹൃത്തുക്കൾ എല്ലാവരും ഓരോ മരത്തിലും തങ്ങളുടെ പേര് എഴുതിയിരുന്നു. എം ജി എന്ന് എഴുതിയ ആ മരം വലിയ ഒരു വൃക്ഷമായി ഇന്നും കാണുമ്പോൾ എന്റെ മനസ് നിറയാറുണ്ട്. പാട്ട് പോലെ തന്നെ ഞാൻ ആഗ്രഹിക്കുന്ന ഒന്നാണ് ആപ്പിളും മാവുമെല്ലാം നിറഞ്ഞു നിൽക്കുന്ന ഒരു തോട്ടം. ഇടുക്കിയിലോ രാജാക്കാടോ എവിടെയെങ്കിലും അങ്ങനെ ഒന്ന് സ്വന്തമാക്കാൻ വലിയ ആഗ്രഹമുണ്ട്. ഇന്ന് ഈ പരിസ്ഥിതി ദിനത്തിൽ ഒരു മാവ് നടാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്.” എം ജി ശ്രീകുമാർ പറയുന്നു.
read also: സംസാരം നിർത്തി, ആംഗ്യ ഭാഷ ഉപയോഗിച്ചു : ലോക്ഡൗണിൽ മൗനവൃതമെടുത്തെന്ന് രമേഷ് പിഷാരടി
Post Your Comments