ഡൽഹി : കൊവിഡ് ബോധവത്കരണ ക്യാംപെയിനുമായി സിനിമാ താരങ്ങള്‍. വിവിധ ഭാഷകളിലായ ഒരുക്കുന്ന ക്യാംപെയിന് ഇന്ന് തുടക്കം കുറിക്കും. അക്ഷയ് കുമാര്‍, തെന്നിന്ത്യന്‍ താരങ്ങളായ ചിരഞ്ജീവി, ആര്യ എന്നിവരും ക്യാംപെയിനിന്റെ ഭാഗമാകും. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇന്റസ്ട്രിയുടെ നേതൃത്വത്തിലാണ് ക്യാംപെയിൻ.
‘കൊറോണ കോ ഹരാനാ ഹേ’ എന്ന ബോധവത്കരണ ക്യാംപെയിന് രാജ്യത്തെ വീടുകളെ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. ടിവി, റേഡിയോ, പത്രം നവ മാധ്യമങ്ങള്‍ എന്നിവയിലൂടെ രാജ്യമെമ്പാടുമുള്ള ജനങ്ങളിലേക്ക് ക്യാംപെയിന് എത്തുന്നതായിരിക്കും. പ്രിയപ്പെട്ട താരങ്ങളിലൂടെ ബോധവത്കരണ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനാണ് എഫ്ഐസിസിഐയുടെ തീരുമാനം.
കൊവിഡിനെ രണ്ടാം തരംഗം രാജ്യത്തെ അതിഭീകരമായി ബാധിച്ചിരിക്കുകയാണ്. അതിനാലാണ് എഫ്ഐസിസിഐ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് ഇത്തരമൊരു ക്യാംപെയിന് മുന്നോട്ട് വെച്ചത്.
Post Your Comments