Film ArticlesGeneralLatest NewsMollywoodNEWSWOODs

” ലാൽസലാം സഖാക്കളേ” : വെള്ളിത്തിരയിലെ ചുവപ്പൻ കാലങ്ങൾ

നെട്ടൂരാനെപോലെയുള്ള സഖാക്കളെ നിങ്ങൾ കണ്ടിട്ടുണ്ടോ ന്യൂജനറേഷൻ സഖാക്കളെ ?

1928ൽ ആരംഭിച്ച മലയാള സിനിമയ്ക്ക് തൊണ്ണൂറു വർഷത്തെ ചരിത്രം പറയാനുണ്ട്. നിശബ്ദ ചിത്രത്തിൽ നിന്ന് ശബ്ദ ചിത്രവും ബ്ലാക് & വൈറ്റിൽ നിന്ന് കളറും 3Dയും,
ഡോൾബിയും കടന്ന് 8Kയും സിങ്ക് സൗണ്ട് സാങ്കേതിക വിദ്യയുമെല്ലാം സ്വന്തമാക്കി. ആവിഷ്കരണ ശൈലിയിലൂടെ ലോകോത്തരമായ വേദികളിൽ മലയാളത്തെ
അടയാളപ്പെടുത്താൻ സിനിമയ്ക്ക് കഴിഞ്ഞു. പ്രാദേശികമായ ഒതുക്കലുകൾക്ക് അപ്പുറം ഭാഷയും ദേശവും കടന്നു സിനിമ മുന്നേറുമ്പോൾ മലയാള സിനിമയിലെ
ചുവപ്പൻ വിപ്ലവ പശ്ചാത്തലത്തെ ക്കുറിച്ചു സമഗ്രമായ ഒരു അന്വേഷണം നടത്തുകയാണ്.

read also: ‘മോനെ എന്ന് വാത്സല്യത്തോടെ വിളിച്ചിട്ട് ആ ചിരി എന്നെന്നേക്കുമായി നിലച്ചു’: വികാഭരിതമായ കുറിപ്പുമായി നടൻ ബിജേഷ്

ഇടതു രാഷ്ട്രീയ പ്രമേയ ചലച്ചിത്രങ്ങൾ ,തീവ്ര ഇടതുപക്ഷ ചലച്ചിത്രാഖ്യാനങ്ങൾ എന്നിങ്ങനെ രണ്ടു ധാരകളിലൂടെയാണ് തിര മലയാളത്തിലെ ചുവപ്പൻ ചിത്രങ്ങളെ
കണ്ടെടുക്കാൻ കഴിയുന്നത്. ചരിത്രത്തിലാദ്യമായി ബാലറ്റ് വോട്ടിലൂടെ അധികാരത്തിലെത്തിയ ചരിത്രമാണ് ഇടതു പക്ഷത്തിനുള്ളത്. അത്തരമൊരു കാലത്തു നിന്നും കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി തുടർ ഭരണം നേടിയ ഇടതുപക്ഷത്തിൻ്റെ തിളക്കത്തിനു മുമ്പിൽ നിന്നാണ് തിര മലയാളത്തിലെ ചുവപ്പൻ ചിത്രങ്ങളെ
വിശകലന വിധേയമാക്കുന്നത്.

അടിസ്ഥാനവർഗ്ഗത്തിന്റെ വളർച്ചാവഴികളിൽ, താങ്ങും തണലുമായി ,പുത്തൻ പ്രതീക്ഷയുടെ ചുവപ്പൻ ചക്രവാളങ്ങൾ നൽകിയ, കേരളത്തിൻ്റെ രാഷ്ട്രീയ
ചരിത്രത്തിൽ പോരാട്ടങ്ങളുടെ കനൽപ്പാതകളിൽ ചോരകൊണ്ടെഴുതിയ കമ്യൂണിസ്റ്റുപ്രസ്ഥാനങ്ങളെ അവതരിപ്പിക്കുന്ന ചിത്രങ്ങൾ അനവധിയാണ്.1951 ലെ
നവലോകം മുതൽ 2021 ലെ വൺ വരെയുള്ള ചിത്രങ്ങൾ കേരള രാഷ്ട്രീയത്തിന്റെ സാംസ്കാരികയിടങ്ങളിൽ നടത്തിയ ഇടപെടലുകളെയും ചരിത്ര സന്ദര്ഭങ്ങളെയും
വിലയിരുത്തുകയാണ്.

നെട്ടൂരാനെപോലെയുള്ള സഖാക്കളെ നിങ്ങൾ കണ്ടിട്ടുണ്ടോ ന്യൂജനറേഷൻ സഖാക്കളെ ?

ഇന്ന് മുതൽ ഞാൻ ത്യാഗരാജ മഠത്തിലെ ശിവ സുബ്രഹ്മണ്യൻ അല്ല… കമ്മ്യൂണിസ്റ്റ്കാരൻ ആണ്. കമ്മ്യൂണിസ്റ്റ്കാരൻ ശിവൻ… സഖാവ് ശിവൻ… ഈ വിപ്ലവ നായകനെ
അറിയുമോ..?

ശിവനിൽ നിന്നും മലയാള സിനിമ സഖാവ് കൊച്ചനിയനിലും [ഒരു മെക്സിക്കൻ അപാരത] സഖാവ് കൃഷ്ണനിലും [സഖാവ് ] സഖാവ് ‘കൃഷ്ണനുണ്ണിയിലും [രാമലീല ] എത്തി
നിൽക്കുന്നു. ഇടതു രാഷ്ട്രീയത്തെ കേന്ദ്രീകരിച്ച് അവതരിപ്പിക്കപ്പെട്ട ചലച്ചിത്രങ്ങളുടെ കണക്കെടുപ്പ് നടത്തിയാൽ 1951ലെ നവലോകം മുതൽ 20 21 ലെ വൺ വരെ
നീളുന്ന അതി ബ്രഹത്തായ ഒരു ചരിത്രം കണ്ടെടുക്കാൻ കഴിയുന്നതാണ്. എന്തുകൊണ്ടാണ് കമ്യൂണിസ്റ്റ് പ്രമേയകേന്ദ്രിത ചിത്രങ്ങൾ നിർമിക്കപ്പെടുന്നത്.

തീർച്ചയായും അവ തുറന്നു തരുന്ന കമ്പോള സാധ്യതകൾ തന്നെയാണ് എന്നു വ്യക്തം. അതിനപ്പുറത്ത് പൊതുജനത്തെ രാഷ്ട്രീയ പ്രബുദ്ധത ഉള്ളവരാക്കുക, രാഷ്ട്രീയ
ജാഗ്രത ഉള്ളവരാക്കി മാറ്റുക എന്നിത്യാദി ദ്വന്ദ ങ്ങൾ ഒന്നും തന്നെ ജനപ്രിയ ചലച്ചിത്രങ്ങൾ ഏറ്റെടുക്കുന്നില്ല എന്ന യാഥാർത്ഥ്യം നമ്മുടെ മുമ്പിലുണ്ട്. അതേ സന്ദർഭത്തിൽ തന്നെ അവഗണിക്കാനാകാത്ത ഒരു രാഷ്ട്രീയ അജണ്ട കൂടി ഇത്തരം ചിത്രങ്ങൾ ഉൽപ്പാദിപ്പിക്കുന്നുണ്ട് എന്ന വസ്തുതയെയും അവഗണിക്കാനാവുകയില്ല. കാരണം ലോകത്താകമാനം കമ്യൂണിസ്റ്റ് ഐഡിയോളജി ചർച്ച ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുന്നു , ബൂർഷ്യാ- കോർപ്പറേറ്റ് സംഘങ്ങളുടെ ജനാധിപത്യവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്യാൻ കെൽപ്പുള്ളത് കമ്യൂണിസ്റ്റ് ഐഡിയോളജിക്കു മാത്രമാണ്. കമ്യൂണിസ്റ്റുമാനിഫെസ്‌റ്റോയുടെ ആമുഖത്തിൽ യൂറോപ്പിലാകെ പടർന്നു പിടിക്കുന്ന ഒരു ഭൂതത്തെ പറ്റി മാർക്സും എംഗൽസും പരാമർശിക്കുന്നുണ്ട്. മുതലാളിത്തത്തിൻ്റെ വെല്ലുവിളികളെ പ്രത്യക്ഷത്തിൽ ചോദ്യം ചെയ്തും
വെല്ലുവിളിച്ചുമാണ് കമ്യൂണിസം വളർന്നു വികസിച്ചത്. കമ്യൂണിസ്റ്റ് ഐഡിയോളജിയെ വികലമാക്കുക, ഇടതു രാഷ്ട്രീയ മുന്നേറ്റങ്ങളെ ദുർബലമാക്കുന്നതിനായി തെറ്റിദ്ധാരണകൾ സൃഷ്ടിക്കുക എന്ന അജണ്ടകളിൻമേലാണ് തിരമലയാളത്തിലെ ചുവപ്പൻ വിപ്ലവ സിനിമകൾ സൃഷ്ടിക്കപ്പെട്ടത്.

ജനപ്രിയ ചലച്ചിത്രങ്ങളുടെ നിർമ്മാണ മേഖലകളിൽ ഇടതുപക്ഷത്തിൻ്റെ നേരിട്ടുള്ള ഇടപെടലുകൾ ഉണ്ടായിട്ടില്ലെങ്കിലും ചലച്ചിത്ര മേഖലയെ സംബന്ധിച്ച്
വ്യത്യസ്തമായ രണ്ടു ‘മണ്ഡലങ്ങളിൽ ‘ മാർക്സിയൻ’ സ്വാധീനങ്ങൾ ഏറെ പ്രകടമായിരുന്നു. ജനകീയ സിനിമ നിർമ്മാണവും വിതരണവും പ്രദർശനവും എന്ന ബദൽ ചലച്ചിത്രനിർമാണ സംവിധാനങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഇടതു ‘സഖാക്കളായിരുന്നു’ എന്ന് ചരിത്രം തെളിയിക്കുന്നു. ചാത്തുണ്ണി മാസ്റ്ററും അഡ്വ.ജയപാലമേനോനും ജനശക്തി ഫിലിംസും ‘ചരിത്രത്തിൽ ‘ മിഴിവോടെ നിൽക്കുന്നു. ഋത്വിക് ഘട്ടക്, മൃണാൾ സെൻ,ശ്യാം ബെനഗൽ ഉൾപ്പെടെ ഉള്ളവരുടെ ചലച്ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിനെത്തിച്ചു. മറ്റൊന്ന് ചലച്ചിത്ര ‘നിരൂപണ’ മേഖലയിലെ മാർക്സിയൻ ഇടപെടലുകളാണ്. കമ്പോള സിനിമകളിലെ പ്രതിലോമ അജണ്ടകളെ ചൂണ്ടിക്കാട്ടിയത് പ്രത്യയശാസ്ത്ര വിമർശന ധാരയാണ്. പി.ഗോവിന്ദപിള്ള ,രവീന്ദ്രൻ (ചിന്ത രവി) ഒ.കെ ജോണി’ വി.കെ ജോസഫ് , ജി.പി.രാമചന്ദ്രൻ ആദിയായവരിലൂടെ അത്തരമൊരു വിമർശന ധാര എൻ പി സജീഷ് ഉൾപ്പെടെയുള്ളവരിലെത്തി നിൽക്കുന്നു.

ജനപ്രിയതയിലെ ചുവപ്പൻ കാഴ്ചകൾ

രണ്ടു തരത്തിലാണ് കമ്യൂണിസ്റ്റ് പ്രമേയ ചലച്ചിത്രങ്ങൾ ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഒന്ന് തികച്ചും ‘സ്വതന്ത്രമായി ആവിഷ്ക്കരിക്കപ്പെട്ട ചലച്ചിത്രങ്ങൾ. രണ്ടാമത്തേത് കേരളത്തിലെ ‘കമ്യൂണിസ്റ്റു’ പാർട്ടിയുടെ ‘വളർച്ചാ ഘട്ടങ്ങളിൽ നിർണ്ണായക ‘ പങ്കു വഹിച്ച സഖാക്കളുടെ ‘ജീവിതത്തെ അനുവർത്തിച്ചുള്ള ചലച്ചിത്ര നിർമിതികൾ. അതായത് ജീവചരിത്ര സിനിമകൾ എന്ന ‘ജനുസിൽ ഉൾപ്പെടാവുന്ന ‘ തരത്തിലുള്ള സിനിമകൾ. പി കൃഷ്ണപിള്ള മുതൽ പിണറായി വിജയൻ വരെയുള്ള വ്യത്യസ്ത തലമുറകളിലെ നേതാക്കൾ ഇത്തരത്തിൽ ജനപ്രിയ ചലച്ചിത്രകഥാ പ്രമേയങ്ങളിൽ കടന്നു വന്നിട്ടുണ്ട്. അവ എത്രത്തോളം നീതി പുലർത്തിയെന്ന അന്വേഷണം ഇത്തരമൊരു സാഹചര്യത്തിൽ പ്രസക്തമാണു താനും.

കേരളത്തിലെ വിപ്ലവ ഭൂതകാലങ്ങളെ കാൽപ്പനികവൽക്കരിച്ച് വലതുപക്ഷ അജണ്ടകളെ കാണികളിൽ സന്നിവേശിപ്പിക്കുകയായിരുന്നു ഭൂരിപക്ഷം കമ്യൂണിസ്റ്റു പ്രമേയ ചലച്ചിത്രങ്ങൾ എന്നത് യാഥാർഥ്യമാണ്. ലാൽസലാം പോലെയൊരു ചിത്രത്തിൽ വർഗ്ഗീസ് വൈദ്യൻ്റെ മകനായ ചെറിയാൻ കൽപ്പകവാടി അവതരിപ്പിച്ച സഖാവ് സേതുലക്ഷ്മി ഗൗരിയമ്മയുടെ അനുകരണ മാതൃകയായി വിലയിരുത്തപ്പെട്ടതും സാക്ഷാൽ ഗൗരിയമ്മ അത്തരമൊരു കഥാഖ്യാനത്തെ തള്ളിപ്പറഞ്ഞതും ഗൗരിയമ്മയുടെ വീട്ടിലെ ചിത്രങ്ങളിൽ നിന്ന് ടിവി തോമസും ഗൗരിയമ്മയും തമ്മിലുള്ള തീവ്ര ബന്ധത്തെ ചെറിയാൻ കൽപ്പകവാടി തിരിച്ചറിഞ്ഞതും ഇവിടെ ചേർത്തുവെയ്ക്കാവുന്നതാണ്.

രാഷ്ട്രീയ .ജീവിതത്തിലെ ആദർശാത്മക മാതൃകകളെ വികലവും വികൃതവുമായ മാതൃകകളായിട്ടാണ് ചലച്ചിത്രങ്ങൾ അവതരിപ്പിച്ചത്. കേരളത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പരിണാമങ്ങളെ അപഗ്രഥന വിധേയമാക്കുന്നതിനുള്ള ഗവേഷണപഠന മാതൃകകളിലൊന്നായി ചലച്ചിത്രങ്ങളെ എത്രത്തോളം ഉപയോഗിക്കുവാൻ കഴിയുമെന്നത് ഇത്തരം ചലച്ചിത്ര ഉൽപ്പന്നങ്ങൾക്കു മേൽ ഉയരുന്ന വിമർശനാത്മക ചോദ്യമാണ്.

അനുബന്ധം

1) ഇടതു രാഷ്ട്രീയപ്രമേയ ചലച്ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ‘ നായകനായി പ്രത്യക്ഷപ്പെട്ട താരം മമ്മൂട്ടിയാണ്. .പൊതുവേദികളിൽ ‘തൻ്റെ രാഷ്ട്രീയ നിലപാടുകൾ അദ്ദേഹം പ്രകടിപ്പിക്കാറുമുണ്ട്..?

2) 2021 ലെ നിയമസഭാ ഇലക്ഷൻ മേളയിൽ പ്രദർശനത്തിനെത്തിയ ,മമ്മൂട്ടി കടയ്ക്കൽ’ചന്ദ്രനെന്ന മുഖ്യമന്ത്രി കഥാപാത്രമായി എത്തിയ വൺ സിനിമയുടെ പ്രദർശനം തടയണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നൽകിയിരുന്നു.??

ഡോ.രശ്മി, അനിൽ കുമാർ

shortlink

Related Articles

Post Your Comments


Back to top button