CinemaGeneralLatest NewsMollywoodNEWS

ചാരായവേട്ടയുടെ കഥയുമായി മാസ്റ്റര്‍ ആഷിക്ക് ജിനു ; ‘ഇവ’ ഉടനെത്തും

ആഷിക്കിന്റെ അച്ഛൻ ജിനു സേവ്യറാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്

കൊച്ചി: പതിനൊന്നുവയസ്സുകാരന്‍ ആഷിക് ജിനുവിന്റെ സംവിധാനത്തിൽ ‘ഇവ’ എന്ന മലയാള ചിത്രം ഒരുങ്ങുന്നു. ആഷിക്കിന്റെ അച്ഛൻ ജിനു സേവ്യറാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. റോധ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിഷ എൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു സേവ്യറാണ്. അച്ഛനും മകനും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന് പ്രാധാന്യം നൽകിക്കൊണ്ട് ചാരായ വേട്ടയുടെ കഥപറയുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇവ.

ഇടുക്കി, കുളമാവ്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷൻ. നടൻ രാമു, അനിയപ്പൻ, നന്ദു പൊതുവാൾ, കലേഷ്, അനിത, ഫ്രെഡ്ഡി എന്നിവരെ കൂടാതെ പുതുമുഖങ്ങളായ പ്രേംനാഥ്, മനീഷ്, എഫ്.എ.സി.ടി ഹുസൈൻ കോയ, വിപിൻ ഗുരുവായൂർ, സിബിൻ മാത്യു, രാകേഷ് കല്ലറ, സന്ദീപ് രാജ, മാസ്റ്റർ ആദിത് ദേവ് എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം: ആനന്ദകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ: അഡ്വ.മണിലാൽ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ. എഡിറ്റിംഗ്: റെനീഷ് ഒറ്റപ്പാലം. മനോഹരമായ ചിത്രത്തിലെ പാട്ടുകൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് ഐ.എം.സക്കീറാണ്. മേക്കപ്പ്: പട്ടണം ഷാ.

ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനുള്ള യു ആർ എഫ് നാഷണൽ അവാർഡ് സ്വന്തമാക്കിയ ആളാണ് ആഷിക് ജിനു. മറ്റ് രണ്ട് ഷോർട്ട് ഫിലിമിന് ട്രാവൻകൂർ ഇന്റർനാഷണൽ അവാർഡ് ലഭിച്ചു. 8 ഓളം ഷോർട്ട് മൂവി സംവിധാനം ചെയ്‌തിട്ടുണ്ട്. കൊച്ചിൻ വരാപ്പുഴ സ്വദേശി മാസ്റ്റർ ആഷിക് എന്ന ആറാം ക്ലാസുകാരൻ സിനിമ മോഹികളായ ചെറുപ്പക്കാർക്ക് ഒരു മാതൃകയാണ് ഏലൂരിലെ അയ്യം കുളം പദ്ധതിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ആഷിക്കിന്റെതായി പുറത്തു വന്നിരുന്നു. അച്ഛന്റെ പഴയ ക്യാമറയിൽ ഫോട്ടോ എടുത്തു തുടങ്ങിയ കമ്പമാണ് ആഷിക്കിനെ സംവിധാന രംഗത്തേക്ക് എത്തിക്കുന്നത്, പിആർഒ. എം.കെ ഷെജിൻ ആലപ്പുഴ.

shortlink

Related Articles

Post Your Comments


Back to top button