മുംബൈ: കോവിഡ് വൈറസ് വ്യാപനത്തിന്റെ ഘട്ടത്തിൽ പല സംസ്ഥാനങ്ങളും ലോക് ഡൗൺ നടപ്പിലാക്കിയിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളാണ് പലയിടത്തും. ഈ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്ത് കറങ്ങാന്‍ പോയ ബോളിവുഡ് താരങ്ങളായ ടൈഗര്‍ ഷ്റോഫിനും ദിഷ പഠാണിക്കുമെതിരെ കേസ്. മുംബൈ പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തത്.
read also: നമ്മെ വിട്ടു പിരിഞ്ഞ ഇതിഹാസ ഗായകൻ എസ്പബിയ്ക്ക് പിറന്നാൾ
കോവിഡ് സാഹചര്യത്തില്‍ ഉച്ച തിരിഞ്ഞ് സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ബാന്ദ്ര ബസ് സ്റ്റാന്‍ഡിന് സമീപത്ത് വൈകീട്ട് കറങ്ങി നടന്നതിനാണ് കേസ്. മുംബൈ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ താരങ്ങളുടെ പേര് പരാമര്‍ശിക്കാതെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
Post Your Comments