
മുംബൈ: ആമസോൺ വെബ് സീരിസ് ഫാമിലി മാൻ സീസൺ 2 വിവാദത്തിൽ നടി സമാന്തക്കെതിരെ ട്വിറ്ററിൽ വ്യാപക വിദ്വേഷ ക്യാംപെയിൻ. സമാന്ത ചെയ്യുന്ന കഥാപാത്രം ശ്രീലങ്കൻ തമിഴ് പുലികളെ അപമാനിക്കുന്നതാണെന്നാണ് ആരോപണം. #shameonyousamantha എന്ന ഹാഷ്ടാഗാണ് ഇതിനോടകം തന്നെ ട്വിറ്ററിൽ ട്രെൻഡിങ്ങായി കഴിഞ്ഞിരിക്കുകയാണ്.
രാജി എന്നാണ് സീരിസിൽ സമാന്തയുടെ കഥാപാത്രത്തിന്റെ പേര്. ഒരു സ്വതന്ത്ര സംസ്ഥാനത്തിന് വേണ്ടി സമരം ചെയ്യുന്ന തമിഴ് സ്ത്രീയാണ് രാജി. എന്നാൽ ഈ കഥാപാത്രം തമിഴ് ജനതയെ അപമാനിക്കുന്നതാണെന്നാണ് ആരോപണം. രാജിയിലൂടെ തമിഴ് വിഭാഗക്കാരെ അക്രമികളായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നാണ് ആരാധകർ ട്വിറ്ററിൽ കുറിക്കുന്നത്.
Read Also: 777 ചാർളിയുടെ വിതരണാവകാശം ഏറ്റെടുത്ത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്
ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഹിന്ദി വെബ് സീരിസാണ് ദി ഫാമിലി മാൻ. സീരിസിന്റെ രണ്ടാം സീസണിൽ പ്രധാന കഥാപാത്രമായി സമാന്തയും എത്തുന്നുണ്ട്. സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മനോജ് ബാജ്പോയ്, ശരിബ് ഹാഷ്മി, പ്രിയാമണി എന്നിവരാണ്.
Post Your Comments