‘അപൂര്‍വരാഗം’ എന്ന സിനിമയിലെ നെഗറ്റീവ് റോളാണ് വിനയ് ഫോര്‍ട്ട് എന്ന നടനെ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യനാക്കിയത്. അഭിനയിച്ച ആദ്യ സിനിമയില്‍ തന്നെ വ്യത്യസ്തമായ കഥാപാത്രം ചെയ്തു കൊണ്ട് പ്രേക്ഷക പ്രീതി നേടിയ വിനയ് ഫോര്‍ട്ട് ജീവിതത്തില്‍ ആദ്യമായി തന്റെ ചിത്രം പതിച്ച ഫ്ലെക്സ് ബോര്‍ഡ് കണ്ട അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ്.
“ആദ്യമായി എന്റെ ഒരു ഫ്ലെക്സ് വരുന്നത് ‘അപൂര്‍വരാഗം’ എന്ന സിനിമയിലാണ്. അത് വലിയ സന്തോഷമായിരുന്നു. പക്ഷേ സിനിമയുടെ റിലീസിന് മുന്‍പ് വന്ന ഫ്ലെക്സ് കണ്ടപ്പോള്‍ ശരിക്കും വിഷമം തോന്നി. അതില്‍ ആസിഫും നിഷാനുമൊക്കെ ഹീറോയായി ഫ്ലെക്സില്‍ അങ്ങനെ ഷൈന്‍ ചെയ്തു നില്‍ക്കുമ്പോള്‍ എന്റെത് ഒരു മുഖംമൂടി വച്ചുള്ള ചിത്രമായിരുന്നു. നെഗറ്റീവ് റോള്‍ ചെയ്ത എന്നെ അങ്ങനെയാണ് പോസ്റ്ററില്‍ അവതരിപ്പിച്ചത്. പക്ഷേ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ മുഖം വ്യക്തമായി കാണിച്ചു കൊണ്ടുള്ള പോസ്റ്റര്‍ വന്നു. അത് കണ്ടപ്പോള്‍ സന്തോഷം തോന്നി. യാത്ര ചെയ്യുമ്പോള്‍ ഫ്ലെക്സിന്റെ കാര്യം ശ്രദ്ധയില്‍ വരുന്നത് വൈറ്റില എത്തുമ്പോഴാണ്. വൈറ്റിലയെ വേണമെങ്കില്‍ സിനിമ ഫ്ലെക്സുകളുടെ നഗരമെന്നും പറയാം”. വിനയ് ഫോര്‍ട്ട് പറയുന്നു.
Post Your Comments