CinemaGeneralMollywoodNEWS

ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്ക് വന്നപ്പോള്‍ പ്രശ്നമായിരുന്നു: മിഥുന്‍ മാനുവല്‍ തോമസ്‌

ഞാന്‍ വളരെ വേഗത്തില്‍ അധികം റീ റൈറ്റിംഗ് ഒന്നും ഇല്ലാതെ എഴുതി തീര്‍ത്ത തിരക്കഥയായിരുന്നു ആന്‍മരിയയുടേത്

‘അഞ്ചാംപാതിര’ പോലെയുള്ള മെഗാ ഹിറ്റ് ഒരുക്കിയ മിഥുന്‍ മാനുവല്‍ തോമസ്‌ എന്ന ഫിലിം മേക്കര്‍ തന്റെ സിനിമാ ജീവിതത്തില്‍ തന്നെ ഏറെ കുഴപ്പിച്ചതും, ടെന്‍ഷടിപ്പിച്ചതുമായ ഒരു അനുഭവത്തെക്കുറിച്ച് വിവരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ എന്ന സൂപ്പര്‍ താരത്തെ തന്റെ സിനിമയില്‍ അതിഥി വേഷത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോഴാണ് അങ്ങനെയൊരു അനുഭവം ഉണ്ടായതെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ മിഥുന്‍ മാനുവല്‍ തോമസ്‌ പറയുന്നു.

“എന്റെ സിനിമ ജീവിതത്തില്‍ ഞാന്‍ ഏറ്റവും ടെന്‍ഷനോടെ ചിത്രീകരിച്ചത് ‘ആന്‍മരിയ കലിപ്പിലാണ്‌’ എന്ന സിനിമയുടെ ക്ലൈമാക്സ് രംഗമാണ്. പ്രത്യേകിച്ച് ദുല്‍ഖര്‍ വരുന്ന ഭാഗം. ദുല്‍ഖര്‍ ഒരു സൂപ്പര്‍ താരമാണ്. അങ്ങനെയൊരാള്‍ക്ക് സിനിമയില്‍ അതിഥി വേഷം നല്‍കുമ്പോള്‍ അതിനു അത്രത്തോളം ചാലഞ്ച് ഉണ്ട്. അവന്‍ വരുമ്പോള്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ഇല്ലെന്നു തോന്നിയാല്‍ അതൊരു പ്രശ്നമാണ്. അതുകൊണ്ട് തന്നെ ‘ആന്‍മരിയ’ ചെയ്യുമ്പോള്‍ അങ്ങനെയൊരു ടെന്‍ഷന്‍ മുന്നിലുണ്ടായിരുന്നു. ഞാന്‍ വളരെ വേഗത്തില്‍ അധികം റീ റൈറ്റിംഗ് ഒന്നും ഇല്ലാതെ എഴുതി തീര്‍ത്ത തിരക്കഥയായിരുന്നു ആന്‍മരിയയുടേത്. പക്ഷേ അതില്‍ ദുല്‍ഖര്‍ വരുന്ന ഭാഗമാണ് എന്നെ കുഴപ്പിച്ചത്. അത് അത്യാവശ്യം നല്ല ടെന്‍ഷനോടെയിരുന്നു എഴുതിയ സീനാണ്”. മിഥുന്‍ മാനുവല്‍ തോമസ്‌ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button