കൊച്ചി: കളിയാട്ടത്തിലെ എന്നോടെന്തിനി പിണക്കം എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ ഗായികയാണ് ഭാവന. എന്നോടെന്തിനി പിണക്കം എന്ന ഗാനത്തിന് സംസ്ഥാന അവാർഡ് വരെ തേടിയെത്തിയെങ്കിലും പിന്നീട് അവസരങ്ങൾ ഭാവനയെ തേടിയെത്തിയില്ല. ഭാവന പാടിയ ചിത്രങ്ങളാകട്ടെ പലതും പുറത്തിറങ്ങുകയും ചെയ്തില്ല.
അവസരങ്ങൾ കിട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഭാവന. ‘അവസരങ്ങൾ നമ്മെ തേടി വരണം എന്നില്ലല്ലോ. ചിലപ്പോൾ അവസരങ്ങൾ തേടി അങ്ങോട്ട് ചെല്ലേണ്ടി വരും. അക്കാര്യത്തിൽ ഞാൻ ഇത്തിരി പിന്നിലായിരുന്നു. അതാവാം കാരണം.
Read Also:- ഈ കഥാപാത്രം തമിഴ് ജനതയെ അപമാനിക്കുന്നതാണ്: സമാന്തക്കെതിരെ ട്രെൻഡിങ്ങായി വിദ്വേഷ ക്യാംപെയിൻ
പിന്നെ പുതിയൊരു ഗായികയ്ക്ക് അത്രയെളുപ്പം പിടിച്ചുകയറാൻ പറ്റുന്ന ഇടമല്ല സിനിമ. ധാരാളം വെല്ലുവിളികളുണ്ട്. സൗഹൃദങ്ങൾ വേണം, ശുപാർശകൾ വേണം. പരിചയ സമ്പന്നരായ പ്രൊഫഷണൽ പാട്ടുകാർ വേറെയുള്ളപ്പോൾ എന്തിന് പുതിയൊരാളെ, അതും ഒരു കോളേജ് അധ്യാപികയെ പരീക്ഷിക്കണം എന്നും സംവിധായകനോ നിർമാതാവിനോ തോന്നിപ്പോയാൽ അവരെ കുറ്റപ്പെടുത്താനാവില്ലലോ’. ഭാവന പറയുന്നു.
Post Your Comments